Friday December 09, 2016
Latest Updates

അര്‍ജുന: രഞ്ജിത്ത് മഹേശ്വരി കുറ്റക്കാരനല്ല; ദേശീയ അത് ലറ്റിക് ഫെഡറേഷന്‍

അര്‍ജുന: രഞ്ജിത്ത് മഹേശ്വരി കുറ്റക്കാരനല്ല; ദേശീയ അത് ലറ്റിക് ഫെഡറേഷന്‍

ന്യൂ ഡല്‍ഹി: രാജ്യാന്തര ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെട്ടതായി അത് ലറ്റിക് ഫെഡറേഷന്‍ പ്രസിഡണ്ട്‌ സുമാരിദാലവ്യക്തമാക്കി. വിവാദവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കായിക മന്ത്രാലയത്തിനു നൽകും . ദേശീയ ഉത്തേജക വിരുദ്ധ(നാഡ) എജന്‍സിയും താരത്തിനു അനുകൂലമായിട്ടാണ് റിപ്പോര്‍ട്ട്‌ നൽകിയിരിക്കുന്നത്
Ranjith-Maheshwariറിപ്പോര്‍ട്ട്‌ പരിശോധിച്ച ശേഷം അനുകൂലമാണെങ്കില്‍ 2 ദിവസത്തിനുള്ളില്‍
രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന നല്‍കുമെന്നും സൂചനയുണ്ട്. 2 തവണ നടത്തിയ
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടുവെന്ന പത്രവാര്‍ത്തയുടെ
അടിസ്ഥാനത്തിലാണ് രഞ്ജിത്തിനു അര്‍ജുന നല്‍കാനുള്ള തീരുമാനം കേന്ദ്ര
കായിക മന്ത്രാലയം മരവിപ്പിച്ചത്.

തുടര്‍ന്ന് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ കായിക
മന്ത്രാലയം അവിശ്യപ്പെടുകയായിരുന്നു.അന്വേഷണ റിപ്പോര്‍ട്ട്‌ പരിശോധിച്ച
ശേഷം അവാര്‍ഡ്‌ നല്‍കുന്നത് പരിഗണിക്കാമെന്നും കായിക മന്ത്രി ജിതെന്ത്ര
സിംഗ് പറഞ്ഞിരിന്നു.

ഇത് രണ്ടാം തവണയാണ് അര്‍ജുന അവാര്‍ഡുമായി ബന്ധപ്പെടുത്തി കേരളം നാണം കെടുന്നത്.

Scroll To Top