Wednesday December 07, 2016
Latest Updates

അര്‍ജുന, ദ്രോണാചാര്യ പുരസ്‌ക്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

അര്‍ജുന, ദ്രോണാചാര്യ പുരസ്‌ക്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

ന്യൂഡല്‍ഹി: കായിക രംഗത്തെ മികവിനുള്ള അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. പതിനഞ്ച് അര്‍ജുന അവാര്‍ഡ് ജേതാക്കളില്‍ അഞ്ചു പേരും മലയാളികളാണ്. ഇത് ആദ്യമായാണ് ഇത്രയും മലയാളികള്‍ ഒരുമിച്ച് പുരസ്‌ക്കാരത്തിന് അര്‍ഹരാകുന്നത്. ടോം ജോസഫ്,ഗീതു അന്ന ജോസ്,വി ദിജു,സജി തോമസ്,ടിന്റു ലുക്ക എന്നിവരാണ് അര്‍ജുന അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട മലയാളികള്‍.

പുരസ്‌കാരം വാങ്ങുന്നതിനായി താരങ്ങള്‍ ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തി. ടിന്റു ലൂക്കാ പരിശീലകയോടോപ്പവും മറ്റ് താരങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പവുമാണ് ഡല്‍ഹിയില്‍ എത്തിയത്. വൈകീട്ട് ആറിനാണ് അവാര്‍ഡ്ദാന ചടങ്ങ്. ആദ്യം ദ്രോണാചാര്യയും തുടര്‍ന്ന് അര്‍ജുന, ധ്യാന്‍ചന്ദ് പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

ദ്രോണാചാര്യ പുരസ്‌കാരത്തിന് കോട്ടയം സ്വദേശി ജോസ് ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുന്‍ ക്രിക്കറ്റ് താരം കപില്‍ ദേവ് അധ്യക്ഷനായ സമിതിയാണ് പുരസ്‌ക്കാര നിര്‍ണ്ണയം നടത്തിയത്.

Scroll To Top