Friday December 02, 2016
Latest Updates

അര്‍ജന്റീന ജേഴ്‌സിയില്‍ എംഎല്‍എമാര്‍ ബ്രസീല്‍ ജേഴ്‌സിയില്‍ പത്രക്കാര്‍; ഒടുവില്‍ രണ്ട് ഗോളിന്റെ വിജയം എംഎല്‍എമാര്‍ക്ക്

അര്‍ജന്റീന ജേഴ്‌സിയില്‍ എംഎല്‍എമാര്‍ ബ്രസീല്‍ ജേഴ്‌സിയില്‍ പത്രക്കാര്‍; ഒടുവില്‍ രണ്ട് ഗോളിന്റെ വിജയം എംഎല്‍എമാര്‍ക്ക്

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം എംഎല്‍എമാരിലേക്കും. എംഎല്‍എമാരും തലസ്ഥാനത്തെ പത്രപ്രവര്‍ത്തകരും ഏറ്റുമുട്ടിയപ്പോള്‍ എംഎല്‍എമാരുടെ ടീമിന് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയിച്ചു. എംഎല്‍എമാരുടെ ടീം അര്‍ജന്റീനയുടെ ജേഴ്‌സിയിലാണ് കളിച്ചത്. പത്രക്കാരുടെ ടീം ബ്രസീല്‍ ജേഴ്‌സിയിലും കളത്തില്‍ ഇറങ്ങി.

90 മിനിറ്റിലും ഗോള്‍ ഒന്നും വീഴാതിരുന്ന മത്സരത്തില്‍ ഷൂട്ട് ഔട്ടില്‍ എംഎല്‍എമാര്‍ നാല് ഗോളുകള്‍ നേടി. പത്രക്കാര്‍ക്ക് ഷൂട്ട് ഔട്ടില്‍ രണ്ടു ഗോളുകള്‍ മാത്രമേ നേടാനായുള്ളൂ. എക്‌സൈസ് മന്ത്രി കെ ബാബുവായിരുന്നു എംഎല്‍എമാരുടെ ടീം ക്യാപ്റ്റന്‍. ഭരണ പ്രതിപക്ഷ നിരയില്‍ പരസ്പരം പോരടിക്കുന്ന എംഎല്‍എമാര്‍ ഒരു ടീമില്‍ മത്സരിച്ചപ്പോള്‍ നിയമസഭയില്‍ ഇല്ലാത്ത ഐക്യത്തോടെയാണ് മൈതാനത്ത് ഇറങ്ങിയത്. match1

പ്രതിപക്ഷ നിരയിലെ യുവ എംഎല്‍എമാരായ സിപിഐയിലെ സുനില്‍ കുമാറും സിപിഎമ്മിലെ ടിവി രാജേഷും ഭരണപക്ഷത്ത് നിന്ന് ടിഎന്‍ പ്രതാപനും ഉള്‍പ്പെടെയുള്ളവരാണ് എംഎല്‍എമാരുടെ ടീമില്‍ കളിച്ചത്. പത്രക്കാര്‍ക്കെതിരെ വിജയിച്ച എംഎല്‍എമാരുടെ ടീം അംഗങ്ങള്‍ ക്യാപ്റ്റന്‍ കെ ബാബുവിനെ എടുത്തുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മത്സരം കാണാന്‍ എത്തിയിരുന്നു.

Scroll To Top