Tuesday December 06, 2016
Latest Updates

അര്‍ജന്റീനയുടെ പരാജയത്തില്‍ മനം നിറഞ്ഞു ബ്രസീല്‍…

അര്‍ജന്റീനയുടെ പരാജയത്തില്‍ മനം നിറഞ്ഞു ബ്രസീല്‍…

മാരക്കാന: ഫിലിപ്പ് ലാമും കൂട്ടുകാരും ലോകകിരീടവുമായി ജര്‍മനിയിലേക്ക് വിമാനം കയറുമ്പോള്‍ തിരുത്തപ്പെടുന്നത് 84 വര്‍ഷത്തെ ചരിത്രം. ഒരു യൂറോപ്യന്‍ രാജ്യവും ലാറ്റിനമേരിക്കയില്‍ വന്ന് കപ്പ് ഉയര്‍ത്തിയിട്ടില്ല എന്ന ചരിത്രമാണ് ഫിലിപ്പ് ലാമും കൂട്ടരും തിരുത്തി എഴുതിയത്.

ആതിഥേയരായ ബ്രസീലിനെ സംബന്ധിച്ചും ജര്‍മനിയുടെ ഈ വിജയം ആശ്വാസകരമാണ്. കാരണം സെമിയില്‍ തങ്ങള്‍ക്ക് നാണംകെട്ട തോല്‍വി സമ്മാനിച്ചവരാണ് ജര്‍മനി എങ്കിലും തങ്ങളുടെ
ബദ്ധവൈരികളായ അര്‍ജന്റീന മാരക്കാനയുടെ മണ്ണില്‍ നിന്ന് കപ്പ് ഉയര്‍ത്തുന്നത് ബ്രസീലുകാര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.ഫുട്‌ബോളിന്റെ കാര്യത്തില്‍, ഇന്ത്യയും പാക്കിസ്ഥാനും പോലെയാണവര്‍ 

ഏതായാലും ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ നാട്ടുകാര്‍ കത്തോലിക്കരായ ബ്രസീലുകാരുടെ കൂടി മാനം കാത്തു. ഇന്നലെ അര്‍ജന്റീന കപ്പ് ഉയര്‍ത്തിയിരുന്നെങ്കില്‍ 64 വര്‍ഷം മുമ്പ് മാരക്കാനയില്‍ ഉറുഗ്വേയോട് ഏറ്റ പരാജയത്തെക്കാള്‍ വലിയ വേദനയാകുമായിരുന്നു ബ്രസീലുകാര്‍ക്ക്.

അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചത് മുതല്‍ ബ്രസീലിലേക്ക് മെസിയുടെ നാട്ടുകാരുടെ ഒഴുക്കായിരുന്നു. എങ്ങും നീലയും വെള്ളയും കുപ്പായം ധരിച്ചവര്‍ മാത്രം. അവര്‍ മരണ വീട് പോലെയായ ബ്രസീലിനെ കണക്കറ്റ് പരിഹസിച്ചു. എന്നാല്‍ അതിനെല്ലാമുള്ള മറുപടി ജര്‍മനിയിലൂടെ ലഭിച്ചു എന്ന ആശ്വാസത്തിലാണ് ബ്രസീലുകാര്‍. സ്റ്റേഡിയത്തില്‍ നടന്നത് അര്‍ജന്റീന ജര്‍മനി ഫൈനല്‍ ആയിരുന്നെങ്കിലും അഭിമാനപ്പോരാട്ടാം ബ്രസീലുകാരും അര്‍ജന്റീനയും തമ്മിലായിരുന്നു.

Scroll To Top