Thursday December 08, 2016
Latest Updates

അരുണാചല്‍ പ്രദേശിന് വേണ്ടി ചൈന വീണ്ടും രംഗത്ത്

അരുണാചല്‍ പ്രദേശിന് വേണ്ടി ചൈന വീണ്ടും രംഗത്ത്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിന് വേണ്ടി ചൈന വീണ്ടും രംഗത്ത്. അരുണാചല്‍ പ്രദേശ് കൂടി ഉള്‍പ്പെടുത്തി ചൈന പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. പുതിയതായി പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ അരുണാചല്‍ പ്രദേശ് തങ്ങളുടെ അധീനതയിലുള്ള ദക്ഷിണ ടിബറ്റ് എന്നാണു ചൈന രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു കാശ്മീരിന്റെ ചില ഭാഗങ്ങളും കൂടി തങ്ങളുടെതെന്ന രീതിയില്‍ ഭൂപടത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സ്വന്തം രാജ്യത്തെക്കുറിച്ച് ചൈനക്കാര്‍ക്ക് മനസിലാകുന്നതിനി വേണ്ടിയാണ് പുതിയ ഭൂപടം ഇറക്കിയതെന്നാണ് ചൈനയുടെ വിശദീകരണം. അരുണാചല്‍ പ്രദേശ് കൂടാതെ ഫിലിപ്പൈന്‍സിന്റെയും വിയറ്റ്‌നാമിന്റെയും ചില ദ്വീപുകളും ചൈന ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്ര രാജ്യമായ തായ്‌വാന്‍ ഇപ്പോഴും തങ്ങളുടെതാണെന്ന് പുതുക്കിയ ഭൂപടത്തിലൂടെ ചൈന അവകാശപ്പെടുന്നു. ജപ്പാന്റെ സെന്‍കാകു ദ്വീപ് സമൂഹം കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഘര്‍ഷം നടക്കുന്നതിനിടെയാണ് ചൈന വീണ്ടും അയല്‍രാജ്യങ്ങളെ പ്രകോപിപ്പിച്ചത്.

ജപ്പാന്റെ സെന്‍കാകു ദ്വീപ് തങ്ങളുടെതാണെന്ന് അവകാശപ്പെട്ട ചൈന ഒടുവില്‍ സെന്‍കാകു ദ്വീപ് കൈവശപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ ജപ്പാന് ഇവിടെ പ്രവേശനമില്ല. ഇത് പോലെ അരുണാചലും ഇന്ത്യയ്ക്ക് കൈവിട്ട് പോകുമോ എന്ന ആശങ്കയിലാണ് അരുണാചല്‍ നിവാസികള്‍. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അരുണാചല്‍ മുഖ്യമന്ത്രി നബം തുകി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു.

Scroll To Top