Saturday December 10, 2016
Latest Updates

അരുണാചലില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശി മരിച്ച നിലയില്‍

അരുണാചലില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശി മരിച്ച നിലയില്‍

കോട്ടയം: അരുണാചല്‍ പ്രദേശില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി മരിച്ച നിലയില്‍. കോട്ടയം പുതുപ്പള്ളി സ്വദേശി പാപ്പാലപറമ്പില്‍ കെ.പി. ചാക്കോ(53)യാണു മരിച്ചത്. ഇറ്റാനഗറില്‍ വ്യാപാരിയായിരുന്നു. ഇറ്റാനഗറിലുള്ള വീട്ടില്‍നിന്ന് ഒരുസംഘം തീവ്രവാദികള്‍ കഴിഞ്ഞ 28നു രാത്രി എട്ടരയോടെയായിരുന്നു ചാക്കോയെ തട്ടിക്കൊണ്ടു പോയത്.

ഇന്നലെ 200 കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവുമായി ബന്ധപെട്ടു ഇതുവരെ എട്ടുപേര്‍ പിടിയിലായിട്ടുണ്ട്. കയ്യില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ചോര വാര്‍ന്നു മരിക്കുകയായിരുന്നു. പണം ആവശ്യപ്പെട്ടാണ് തീവ്രവാദികള്‍ ചാക്കോയെ തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ 27നു രാത്രി ഒരു സംഘം അസം രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ ഇയാളുടെ വീട്ടില്‍ വന്നിരുന്നു.

അന്നു പണം നല്‍കിയതിനെത്തുടര്‍ന്ന് അവര്‍ പിന്തിരിഞ്ഞു. പിറ്റേന്നു മറ്റൊരു സംഘം എത്തി പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഹെലികോപ്ടര്‍ മാര്‍ഗം ഗുവാഹത്തിയിലും തുടര്‍ന്നു നെടുമ്പോശേരിയിലും എത്തിക്കും.അവിടെ നിന്നു നാട്ടിലെത്തിക്കും.

Scroll To Top