Tuesday December 06, 2016
Latest Updates

അരവിന്ദ് കേജരിവാളിനെ ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്തു

അരവിന്ദ് കേജരിവാളിനെ ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്തു

രാജ്‌കോട്ട് :അനധികൃതമായി റോഡ് ഷോ നടത്തി എന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനെ ഗുജറാത്തില്‍ വെച്ചു ഇന്ന് രാവിലെ പോലിസ് അറസ്റ്റ് ചെയ്തു.

മോഡിയുടെ വികസന മാതൃകകള്‍ കണ്ടു മനസിലാക്കാനും ,തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുക്കാനുമാണ് കേജരിവാള്‍ ഗുജറാത്തില്‍ എത്തിയത്.

രാവിലെ മുതല്‍ കേജരിവാളിനെതിരെ ബി ജെ പി പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു എന്ന കുറ്റവും കേജരിവാളിന് എതിരെ ചുമത്തിയിട്ടുണ്ട് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

കേജരിവാളിന്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Scroll To Top