Friday December 09, 2016
Latest Updates

അരവിന്ദിനെ ചെസ്സില്‍ തോല്‍പ്പിക്കു.. 101 യൂറോ സമ്മാനം നേടൂ.. അല്ലെങ്കില്‍ അഞ്ച് യൂറോ ചാരിറ്റിക്ക് നല്‍കൂ…

അരവിന്ദിനെ ചെസ്സില്‍ തോല്‍പ്പിക്കു.. 101 യൂറോ സമ്മാനം നേടൂ.. അല്ലെങ്കില്‍ അഞ്ച് യൂറോ ചാരിറ്റിക്ക് നല്‍കൂ…

ഡബ്ലിന്‍:അയര്‍ലണ്ടിലെ ചതുരംഗക്കളത്തിലെ യുവസിംഹം അരവിന്ദ് നാളെ കേരള ഹൗസ് കാര്‍ണിവല്‍ വേദിയിലെത്തും. ജൂണ്‍ ഏഴിന് രാവിലെ 10 മണി മുതല്‍ അരവിന്ദ്‌മേനോന്‍ മത്സരത്തിന് തയ്യാറായി കളിക്കളത്തില്‍ ഉണ്ടാകും. ആര്‍ക്കും അരവിന്ദിനോട് കരുക്കളുടെ യുദ്ധത്തില്‍ ഏറ്റുമുട്ടാം. അരവിന്ദിനെ തോല്‍പ്പിക്കുന്നവര്‍ക്ക് കേരള ഹൗസ് നല്‍ക്കുന്ന 101 യൂറോ സമ്മാനം നേടാം,അല്ലെങ്കില്‍ അഞ്ച് യൂറോ ചാരിറ്റിക്ക് നല്‍കണം.

1604636_10200542936975480_1726560275_nകേരളഹൗസ് ചെസ്സ് ട്രെയിനര്‍ കൂടിയായ അരവിന്ദ് മേനോന്‍, യൂ സി ഡിയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. യൂ സി ഡി കോളേജിന്റെ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അരവിന്ദും സംഘവും ഈ സമ്മറില്‍ ടാന്‍സാനിയയിലെ മോരോഗോരോയിലേക്ക് പോവുകയാണ്. നാലാഴ്ച്ച അവിടത്തെ സ്‌കൂളുകളിലെ അധ്യാപകക്ക് കമ്പ്യുട്ടര്‍ പരിജ്ഞാനം പകര്‍ന്ന് കൊടുക്കുകയാണ് ലക്ഷ്യം.

അധ്യാപകരിലൂടെ നൂറ് കണക്കിന് കുരുന്നുകളിലേക്ക് കമ്പ്യുട്ടര്‍ പരിജ്ഞാനം എത്തിക്കുക ആണ് ഈ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യം.നാളത്തെ മത്സരത്തില്‍ അരവിന്ദിനെ നിങ്ങള്‍ തോല്‍പ്പിച്ചാല്‍ കേരള ഹൗസ് നിങ്ങള്‍ക്ക് സമ്മാനമായി നല്കുന്നത് 101 യൂറോയാണ്.മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ നല്‍കുന്ന 5 യൂറോയാവട്ടെ അരവിന്ദിന്റെ യാത്രാച്ചെലവിലേക്ക് ആവശ്യം ആയ 2500 യൂറോയിലേക്കാണ്‌സംഭാവനയായി ശേഖരിക്കപ്പെടുന്നത്.

ആഫ്രിക്കയില്‍ അന്ധകാരത്തില്‍ കഴിയുന്ന ഒരു ജനവിഭാഗത്തിന് അറിവിന്റെ വെളിച്ചം പകരുക എന്ന ഉദ്ദേശ്യത്തോടെ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന അരവിന്ദിനെ പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് പങ്കുചേരാം.കാര്‍ണിവല്‍ വേദിയില്‍ എത്തുന്ന ഏതുപ്രായക്കാര്‍ക്കും അരവിന്ദിനോട് മത്സരിക്കാന്‍ അവസരം ഉണ്ടായിരിക്കും. ജയിച്ചാല്‍ അഭിമാനത്തോടെ പറയാം ഒരു ഐറിഷ് ചെസ്സ് ചാമ്പ്യനെ പരാജയപെടുത്തി എന്ന്. തോറ്റാലും പറയാം ഞാന്‍ എന്റെ അഞ്ച് മിനിട്ട് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചിലവഴിച്ചുവെന്ന്!.

Scroll To Top