Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ സ്‌കൂള്‍ പ്രവേശന പരീക്ഷയും വെയിറ്റിംഗ് ലിസ്റ്റും സംഭാവനകളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നയം വരുന്നു

അയര്‍ലണ്ടിലെ സ്‌കൂള്‍ പ്രവേശന പരീക്ഷയും വെയിറ്റിംഗ് ലിസ്റ്റും സംഭാവനകളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നയം വരുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സ്‌കൂള്‍ പ്രവേശന സമ്പ്രദായത്തില്‍ അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ നയങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി .

ഇനി സ്‌കൂളുകളില്‍ അഡ്മിഷന്‍ ഫീസോ സംഭാവനകളോ വാങ്ങുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തും . ഇന്റര്‍വ്യൂകളും വെയിറ്റിംഗ് ലിസ്റ്റും മറ്റു പ്രവേശന തീരുമാനങ്ങളും പുതിയ നിയമത്തിന്റെ പിന്‍ബലത്തോടെ മാത്രമായിരിക്കും.

ഇന്നലെ രാവിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി റൂറി ക്വിന്‍ ആണ് നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തിയ മാറ്റത്തെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. സാധാരണവും നീതിയുക്തവുമായ പ്രവേശന നടപടികള്‍ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

4,000ത്തോളം െ്രെപമറി പോസ്റ്റ് െ്രെപമറിസ്‌കൂളുകളിലാണ് നിയമം പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. വെയിറ്റിംഗ് ലിസ്റ്റ് എന്ന സംവിധാനം ഇല്ലാതാക്കുകയും അപേക്ഷകള്‍ സ്വീകരിക്കുന്നത് തടയുകയും ചെയുക എന്നീകാര്യങ്ങള്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് തന്നെ പ്രാവര്‍ത്തികമാക്കും.

രക്ഷിതാക്കളോട് സൗഹാര്‍ദപരമായ സമീപനം കൈക്കൊണ്ട് പ്രശ്‌നങ്ങള്‍ സ്‌കൂളുകളില്‍ വച്ച് തന്നെ പരിഹരിക്കപ്പെടാനുള്ള സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

തൊട്ടടുത്ത സ്‌കൂളുകളില്‍ അഡ്മിഷന് വേണ്ടി അപേക്ഷ അയച്ച കുട്ടികളെ ബ്ലോക്ക് ചെയ്യുക, രക്ഷിതാക്കളുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ കുട്ടിക്ക് പ്രവേശനം നല്‍കാതിരിക്കുക തുടങ്ങി പല വിവാദപരമായ സംഭവങ്ങളും നടന്നതിനാലാണ് സ്‌കൂള്‍ പ്രവേശനത്തില്‍ പുതിയ നിയമ ഭേദഗതി കൊണ്ടുവന്നത്.

വെയിറ്റിംഗ് ലിസ്റ്റ് തയ്യാറാക്കിയാലും കട്ടിയായ പ്രവേശന രീതികള്‍ ഏര്‍പ്പെടുത്തിയാലും സ്‌കൂളുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതാണ്.

50 മുതല്‍ 200 യൂറോ വരെയാണ് ഗവണ്മെന്റ് സ്‌കൂളുകള്‍ക്കും മാനെജ്‌മെന്റ് സ്‌കൂളുകള്‍ക്കും പ്രവേശനത്തിന് ചാര്‍ജ് ചെയ്യാനായി അനുവദിച്ചിരുന്ന നിരക്ക്. തങ്ങളുടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നതിനായി പല രക്ഷിതാക്കളും ഒരുപാട് സ്‌കൂളുകളില്‍ അപേക്ഷകള്‍ അയക്കാറുണ്ട്. പുതിയ നിയമ പ്രകാരം ഇതിനൊക്കെയും മാറ്റം വന്നേക്കും

നിസ്സാരകാരണങ്ങള്‍ പറഞ്ഞു പ്രവേശനം തടയുന്നു എന്ന പരാതികള്‍ പലപ്പോഴും ഉയരാറുണ്ട്. അതിനാല്‍ പ്രവേശനത്തിന് വേണ്ട മാനദണ്ഡങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിക്കണം എന്നും പുതിയ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ട്.

പല സ്‌കൂളുകളും അവിടെ പഠിച്ച വിദ്യാര്‍ത്ഥിയുടെ സഹോദരനോ സഹോദരിയോ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്കാറുണ്ട്. അയര്‍ലണ്ടിലെ പ ള്ളിയുടെ കീഴില്‍ ഉള്ള സ്‌കൂളുകളില്‍ പ്രവേശനത്തില്‍ പള്ളിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് മുന്‍ഗണനയും ഉണ്ട്.

സ്‌കൂളിനു തൊട്ടടുത്ത് താമസിക്കുന്ന കുട്ടികള്‍ക്ക് പ്രവേശനത്തിന് മുന്‍ഗണന ലഭിക്കാറുണ്ട്, അത് പക്ഷെ സ്‌കൂള്‍ െ്രെകറ്റീരിയ അനുസരിച്ചായിരിക്കും.

സമയപരിധി നിര്‍ണയിച്ചു വെയിറ്റിംഗ് ലിസ്റ്റ് ആണ് പല സ്‌കൂളുകളിലും കണ്ടുവരുന്നത്. ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ എങ്കിലും അവയെ അസാധുവാക്കി പുതിയവ കൊണ്ടുവരാരുണ്ട്. എങ്ങനെയായാലും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വെയിറ്റിംഗ് ലിസ്റ്റ് തള്ളപ്പെടാനാണ് സാധ്യത.

ചിട്ടവട്ടങ്ങള്‍ അനുസരിച്ച് ആദ്യം വരുന്നവര്‍ക്ക് ആദ്യം പ്രവേശനം എന്ന രീതിയും തള്ളിയേക്കും. കാരണം വളരെ ദൂരസ്ഥലങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വരുന്ന കുട്ടികള്‍ വൈകിപ്പോകാന്‍ ഇടവരും. അത്‌കൊണ്ട് സ്‌കൂള്‍ െ്രെകറ്റീറിയ അനുസരിച്ചുള്ള പ്രവേശനം നടത്താം.

ചട്ടങ്ങള്‍ തയ്യാറാക്കിയത് സ്‌റ്റേറ്റ് ഫണ്ട് സ്വീകരിച്ചുകൊണ്ട് നടത്തുന്ന പ്രവേശനങ്ങള്‍ ലളിതമാക്കാനാണെന്ന് വകുപ്പ് മന്ത്രി പറഞ്ഞു.

Scroll To Top