Sunday December 11, 2016
Latest Updates

അയർലണ്ടിലെ നേഴ്സുമാരിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാവുന്നവർ വർദ്ധിക്കുന്നതായി റിപ്പോർട്ട് : നിയമനത്തിന് മുൻപ് ഇനി പരിശോധന

അയർലണ്ടിലെ നേഴ്സുമാരിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാവുന്നവർ വർദ്ധിക്കുന്നതായി റിപ്പോർട്ട് : നിയമനത്തിന് മുൻപ് ഇനി പരിശോധന

ഡബ്ലിൻ : അയർലണ്ടിലെ നഴ്സുമാരില്‍ മൂന്നിലൊന്നുപേര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നുവെന്ന് പഠനം. ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്പ് പരിശോധനയ്ക്ക് വിധേയരായി ഫിറ്റ്നസ് ഉറപ്പ് വരുത്തണമെന്ന് പുതിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനമാക്കി നിര്‍ദേശം കൊടുത്തു.
പഠനത്തില്‍ 115 അന്വേഷണ വിവരങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ 39 എണ്ണത്തില്‍ നഴ്സുമാരുടെ മോശമായ പെരുമാറ്റത്തെ കുറിച്ച് റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുണ്ട്.

നേഴ്സിംഗ് ആൻഡ്‌ മിഡ്വൈഫറി ബോർടാണ് പഠനവിവരങ്ങൾ പുറത്തു വിട്ടത് നഴ്സുമാര്‍ക്കെതിരെ വരുന്ന പരാതികളും മറ്റും അന്വേഷിക്കുന്നതും പരിഹരിക്കുന്നതും റെഗുലേറ്ററി ബോഡി ആയ നഴ്സിംഗ് ആന്‍ഡ്‌ മിഡ് വൈഫറി ബോര്‍ഡ് ആണ്. പഠന റിപ്പോര്‍ട്ട്‌ റെഗുലേറ്ററി ബോഡിയെ ഏല്‍പ്പിച്ചു കഴിഞ്ഞു.

രോഗികളുടെ സംരക്ഷണം ഉറപ്പാക്കുന്നത് ലക്‌ഷ്യം വച്ച് 2006നും 2010നും ഇടയിലാണ് അന്വേഷണം നടന്നത്. ഈ അന്വേഷണത്തില്‍ നഴ്സുമാരില്‍ 28പേര്‍ മയക്കുമരുന്നും 11 പേര്‍ മദ്യവും ഉപയോഗിക്കുന്നതായി തെളിഞ്ഞിരുന്നു.

രോഗങ്ങള്‍ക്ക് സ്വയം മരുന്ന് പരീക്ഷിക്കുക വഴിയാണ് പലരും മയക്കുമരുന്നിന്റെ ഉപയോഗതിലേക്ക് പോയത്. സാധാരണ മരുന്നുകള്‍ ഫലം കുറച്ചപ്പോള്‍ ശക്തി കൂടിയവ ഉപയൂഗിച്ചു തുടങ്ങി.കൂടുതരും തെരുവുകളില്‍ നിന്നും വാങ്ങുന്ന മരുന്നുകളാണ് ഉപയോഗിച്ചിരുന്നത്.

ജോലിയില്‍ നിന്നുള്ള പലവിധ സംഘര്‍ഷങ്ങളും കൂടുതലാണെങ്കിലും അതിനെയും പ്രശ്നങ്ങളെയും മദ്യവും മയക്കുമരുന്നുമായി യോജിപ്പിക്കേണ്ട ആവശ്യം ഇല്ലെന്നു സൈക്യാട്രിക് നഴ്സിംഗ് അസോസിയേറ്റ് ഡെസ് കവനാഗ് പറഞ്ഞു.

‘നഴ്സുമാരുടെ മദ്യ ഉപയോഗവും അഡിക്ഷനും സമൂഹത്തില്‍ സാധാരണയായി കണ്ടുവരുന്ന മദ്യ ഉപയോഗത്തിന്റെ പ്രതിഫലനം മാത്രമാണ്.’ അദ്ദേഹം തുടര്‍ന്നു. ‘സൈക്യാട്രിക് വിഭാഗത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. വേദന സംഹാരികള്‍ പോലുള്ള മരുന്നുകള്‍ പല തരത്തിലും ഉപയോഗിക്കുന്നത് ഒടുവില്‍ ഡ്രഗ് അഡിക്ഷന്‍ ആയിത്തീരാറാണ് പതിവ്.’

രാത്രി ജോലി ചെയ്യുന്നവര്‍ വേദന സംഹാരികള്‍കൂടുതലായി ഉപയോഗിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടെക്കൂടെയുള്ള മരുന്നുകളുടെ ഉപയോഗം ശക്തികൂടിയ മറ്റു പല മരുന്നുകളിലെക്കും വഴിതിരിച്ചു വിടുകയും പിന്നീട് അത് കൈക്കലാക്കിഉപയോഗിക്കാനുള്ള സാധുതകള്‍ തേടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നുപയോഗവും രോഗ നിയന്ത്രണവും തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതുമൊക്കെ നഴ്സുമാരെ കഴിവില്ലാത്തവരായി ചിത്രീകരിക്കാം.

തെറ്റായ നിഗമനങ്ങള്‍ കൊണ്ട് ചില സാഹചര്യങ്ങളില്‍ രോഗികള്‍ക്കുള്ള മരുന്നുകളുടെ നിയന്ത്രണം പരിശോധനയ്ക്കുമുന്നെ പല നഴ്സുമാരും നടത്തുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

നഴ്സുമാരുടെ മെഡികേഷന് എറര്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും അവരുടെ ഫിറ്റ്നസ് ഉറപ്പാക്കിയ ശേഷം പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കണം എന്നും പഠനത്തില്‍ പറയുന്നു.

പഠനത്തോടുള്ള ശ്രദ്ധയില്ലായ്മയും കണക്കുകൂട്ടലുകളില്‍ വരുന്ന പാകപ്പിഴകളും കൂടുതല്‍ തെറ്റുകള്‍ വരുത്തിവയ്ക്കുകയാണെന്നും പഠനം പറഞ്ഞു.

Scroll To Top