Sunday December 04, 2016
Latest Updates

അയ്യായിരം സാന്തോക്ലോസുമാര്‍ ഓടി, ഓടി ഗിന്നസ് ബുക്കില്‍ കയറി !

അയ്യായിരം സാന്തോക്ലോസുമാര്‍ ഓടി, ഓടി ഗിന്നസ് ബുക്കില്‍ കയറി !

ഡബ്ലിന്‍ : അയ്യായിരം ക്രിസ്തുമസ് അപ്പൂപ്പന്‍മാര്‍ ഒന്നിച്ചൊരോട്ടം. അത് കാണാന്‍ ആയിരങ്ങള്‍ .കഴിഞ്ഞ ദിവസം ചാരിറ്റിയുടെ ഭാഗമായി ഡണ്ടല്‍ക്കില്‍ നടത്തിയ ഫണ്‍ റണ്ണില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നത് അയ്യായിരത്തോളം സാന്തമാരാണ്. ലോക റെക്കോഡ് തങ്ങള്‍ മറികടന്നത് സാന്തമാര്‍ ഇപ്പോഴെങ്കിലും അറിഞ്ഞുകാണുമോ എന്ന് സംശയമുണ്ട്.
ലോകറെക്കോഡ് മറികടക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നില്ല ഫണ്‍ റണ്ണിന്റേത്. സോസാഡ്, മെന്‍സ് ഷെഡ്, നോര്‍ത്ത് ലൗത്ത് ഹോസ്‌പൈസ്, എസ്എന്‍എപി, ലോര്‍ഡ്ഷിപ് ചില്‍ഡ്രണ്‍സ് റസ്‌പൈറ്റ് സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ക്കായി ധനം ശേഖരിക്കുകയായിരുന്നു സാന്തമാരുടെ ഈ ഫണ്‍ റണ്ണിന്റെ ഉദ്ദേശ്യം. 100,000യൂറോയോളമാണ് ഇത്തവണ ഫണ്‍ റണ്ണിലൂടെ സാന്തമാര്‍ നേടിയത്. കൂടാതെ ഒരു ലോക ഗിന്നസ് റെക്കോഡും.santa-run
കഴിഞ്ഞ ദിവസം ഡുണ്ടല്‍ക്ക് സിറ്റിസെന്ററില്‍ വച്ച് ആരംഭിച്ചതാണ് സാന്തമാരുടെ ഫണ്‍ റണ്‍. ലൂത്ത് കൗണ്ടി കൗണ്‍സിലുമായും ചെറുകിട വ്യാപാരികളുമായും കൂടിച്ചേര്‍ന്ന് ഡുണ്ടല്‍ക്ക് ചേംബര്‍ ഓഫ് കോമേഴ്‌സാണ് ഫണ്‍ റണ്‍ സങ്കടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഫണ്‍ റണ്ണില്‍ 100റോളം സാന്തമാരായിരുന്നു പങ്കെടുത്തതെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് മാനേജ്‌മെന്റ് കമ്മറ്റി പ്രതിനിധി ജിമ്മി ക്യുമിസ്‌കി പറഞ്ഞു. ഈ വര്‍ഷം ഡുണ്ടല്‍ക്കിനെ മാത്രമല്ല ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയാണ് 5000ത്തോളം സാന്തമാര്‍ ഇവിടെ ഒത്തുചേര്‍ന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോഡിന് അപേക്ഷ നല്‍കിയതായും ജിമ്മി ക്യുമിസ്‌കി കീട്ടിച്ചേര്‍ത്തു. ഗിന്നസ് റെക്കോഡ് മറികടക്കാന്‍ 4000 സാന്തമാരായിരുന്നു ആവശ്യം എന്നാല്‍ ഇപ്പോള്‍ പുതിയൊരു റെക്കോഡു തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. 5000ത്തോളംപേരാണ് ഒരുമിച്ച സാന്തയുടെ വേഷത്തില്‍ ഇവിടെ ഒത്തുചേര്‍ന്നത്.
അറ്റേര്‍ണിമാരും കമ്മീഷണര്‍മാരും സാന്ത ഫണ്‍ റണ്‍ നിരീക്ഷിക്കാനായി എത്തിച്ചേര്‍ന്നിരുന്നു. 4900റോളംപേരാണ് ഏട്ടം പൂര്‍ത്തിയാക്കിയതെന്നും ക്യുമിന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് 6.30ഓടുകൂടിയാണ് ഫണ്‍ റണ്‍ ആരംഭിച്ചത്. ഫാദര്‍ മൈക്കല്‍ ക്യുസാക്ക് ആണ് ഓട്ടത്തിന് തുടക്കംകുറിച്ചത്. സാന്തമാരെല്ലാവരും തന്നെ വളരെ സന്തോഷത്തിലാണ് ഓട്ടത്തിനെത്തിച്ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.like-and-share

Scroll To Top