Saturday December 03, 2016
Latest Updates

അയല പിടിക്കുന്നതിനെച്ചൊല്ലി അയര്‍ലണ്ടും അയല്‍രാജ്യങ്ങളും തമ്മില്‍ തര്‍ക്കം:വില കൂടിയേക്കുമെന്നു സന്ദേഹം

അയല പിടിക്കുന്നതിനെച്ചൊല്ലി  അയര്‍ലണ്ടും അയല്‍രാജ്യങ്ങളും തമ്മില്‍    തര്‍ക്കം:വില കൂടിയേക്കുമെന്നു സന്ദേഹം

ലെറ്റര്‍കെനി :നോര്‍ത്ത് ഈസ്റ്റ് അറ്റ്‌ലാന്റികില്‍ നിന്നും അയല(മാക്‌റില്‍) പിടിക്കുന്നതുമായി ബന്ധപ്പെട്ട് അയര്‍ലണ്ടും യൂറോപ്യന്‍ യൂനിയനും കൊമ്പുകോര്‍ക്കുന്നു. ഐറിഷ് സര്‍ക്കാര്‍ ഇതിനകം തന്നെ മീന്‍പിടുത്തവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂനിയന്‍ കൊണ്ടുവന്ന ഒരു പദ്ധതിയെ വിമര്‍ശിച്ചുകഴിഞ്ഞു

ഐസ് ലന്ഡിനും ഫാറോസ് ഐലണ്ടിനും ഇടയില്‍ ഒരു തര്‍ക്കം മുന്‍പ് നിലനിന്നിരുന്നു. 52 % അയല പിടിക്കാനുള്ള അവകാശം ഈ രാജ്യങ്ങള്‍ക്ക് നല്‍കി ധാരണയുണ്ടാക്കിയ യൂറോപ്യന്‍ യൂണിയനെതിരെ അയര്‍ലണ്ട് എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. 2005ല്‍ ഇവിടെ നിന്നും ലഭിച്ചിരുന്നത് വെറും 5 ശതമാനം അയല മാത്രമായിരുന്നു.
ഐസ് ലണ്ടും ഫാറോസും അവരുടെ അയല പിടുത്തം വര്‍ദ്ധിപ്പിച്ചതോടെ തന്നെ ഇവരുമായുള്ള വ്യാപാര കരാറുകളും ഇയു ജൂലായിയോടെ പാസാക്കിക്കഴിഞ്ഞു.
ഇപ്പോള്‍ ഐസ് ലാണ്ട് 11.9 ശതമാനവും ഫാറോസ് 12 ശതമാനവും അയല ഇവിടെ നിന്നും പിടിക്കുന്നുണ്ട്.
ലക്‌സംബര്‍ഗില്‍ വച്ച് കഴിഞ്ഞ ദിവസം നടത്തിയ മീറ്റിംഗില്‍ അയര്‍ലണ്ടിന്റെ കൃഷി ഫിഷറീസ് മന്ത്രി സൈമണ്‍ കോവനി ഐസ് ലാണ്ടിന്റെയും ഫാറോസ് ഐലണ്ടിന്റെയും അയല പിടുത്തത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു.

ഐസ് ലാണ്ടിനോട് ഇയുമെമ്പര്‍ അല്ലാത്ത നോര്‍വ്വേയുമായും ഈ മത്സ്യ സമ്പത്ത് തുല്യമായി പങ്കുവെക്കേണ്ടതുണ്ടെന്നും കോവനി കൂട്ടിച്ചേര്‍ത്തു.

അയര്‍ലണ്ടിനേക്കാളും കൂടുതല്‍ അയല പിടിക്കാനുള്ള അവകാശം ഇപ്പോള്‍ ഈ രണ്ടു പ്രദേശങ്ങള്‍ക്കുമുണ്ട്. ഇതിനെതിരെ എതിര്‍പ്പുകളും ഉയരുന്നുണ്ട്.എന്തായാലും ഒരു വലിയ പ്രശ്‌നമായി അയല പിടുത്തത്തെ മാറ്റാനുള്ള ഒരുക്കങ്ങളാണ് കാണുന്നത് പ്രശ്‌നം പരിഹരിക്കപെട്ടില്ലെങ്കില്‍ സാധാരണക്കാരുടെ പ്രിയപ്പെട്ട മത്സ്യമായ അയലയുടെ വില കൂടിയേക്കുമെന്ന് അയര്‍ലണ്ടിലെ ഏറ്റവും വലിയ മീന്‍ പിടുത്ത കേന്ദ്രമായ കൗണ്ടി ഡോനെഗളിലെ കെല്ലിബഗിലെ മീന്‍പിടുത്തക്കാര്‍ അഭിപ്രായപ്പെടുന്നുlike-and-share

Scroll To Top