Thursday December 08, 2016
Latest Updates

അയര്‍ലന്‍ഡ് ഒരു നേര്‍സാക്ഷ്യം’: മുഖ്യമന്ത്രി പ്രകാശനം ചെയ്തു

അയര്‍ലന്‍ഡ് ഒരു നേര്‍സാക്ഷ്യം’: മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഡബ്ലിന്‍ : അയര്‍ലണ്ടിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ രാജു കുന്നക്കാട്ട് രചിച്ച മൂന്നാമത്തെ ഗ്രന്ഥം ‘ അയര്‍ലന്‍ഡ് ഒരു നേര്‍സാക്ഷ്യം’ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. പുതുപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ രാജു കുന്നക്കാട്ട് സുനില്‍ മുണ്ടുപാലയ്ക്കല്‍ (ഡബ്ലിന്‍ ), സുനില്‍ മാത്യു, സുനില്‍ പള്ളിക്കത്തോട് എന്നിവര്‍ സന്നിഹിതരായിരുന്നു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനും പ്രവാസി കോണ്‍ഗ്രസ് (എം) അയര്‍ലണ്‍ട് കോര്‍ഡിനേറ്ററുമായ രാജു. അയര്‍ലന്‍ഡിലൂടെ, റോം ഒരു നേര്‍ക്കാഴ്ച എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്

പള്ളിക്കത്തോട് പഞ്ചായത്ത് മെമ്പര്‍, സാക്ഷരത മിഷന്‍ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്

Scroll To Top