Sunday December 04, 2016
Latest Updates

അയര്‍ലണ്ട് സ്‌കാന്‍ഡിനേവിയയുടെ വളര്‍ച്ച കണ്ടുപഠിക്കണമെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍

അയര്‍ലണ്ട് സ്‌കാന്‍ഡിനേവിയയുടെ വളര്‍ച്ച കണ്ടുപഠിക്കണമെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍

ഡബ്ലിന്‍:അയര്‍ലണ്ട് സ്‌കാന്‍ഡിനേവിയയുടെ വളര്‍ച്ച കണ്ടുപഠിക്കണമെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍.. സാമ്പത്തിക പ്രതിസന്തിയില്‍ നിന്ന് പുറത്ത് കടക്കാന്‍ സ്‌കാന്‍ഡിനേവിയ സ്വീകരിച്ച നടപടികള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. അയര്‍ലണ്ട് സാമ്പത്തിക പ്രതിസന്തി മറികടന്നത് സര്‍ക്കാര്‍ നടപടികള്‍ കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ യൂറോപ്യന്‍ യൂണിയനിലെ വമ്പന്‍മാരായ ഫ്രാന്‍സും ഇറ്റലിയും സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കാത്തതിന്റെ ഫലമായി അവര്‍ സാമ്പത്തിക പ്രതിസന്ധിയിലായെന്നും ധനമന്ത്രി പറഞ്ഞു. ഐറിഷ് ഗവണ്‍മെന്റ് സ്വീകരിച്ച സാമ്പത്തിക നയങ്ങളും സാമ്പത്തിക അച്ചടക്ക നടപടികളും ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് അയര്‍ലണ്ട് നേടിയ വളര്‍ച്ച എന്നും മന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ നടപടികള്‍ കൂടാതെ ജനങ്ങള്‍ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ തയ്യാറായതും ഐറിഷ് സമ്പദ്ഘടനയ്ക്ക് നേട്ടമായി. ജര്‍മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള സമാനമായ സാമ്പത്തിക അച്ചടക്ക നടപടി സ്വീകരിച്ചു. എന്നാല്‍ ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കാതെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായി. ഐറിഷ് സമ്പദ്ഘടന വളര്‍ച്ച പ്രാപിച്ചതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. യൂറോസോണിലെ ശരാശരി തൊഴിലില്ലായ്മ നിരക്കിനേക്കാള്‍ താഴെയാണ് ഇപ്പോള്‍ അയര്‍ലണ്ടിലെ തൊഴിലില്ലായ്മ നിരക്ക്. 

അയര്‍ലണ്ടിലെ സേവന മേഖലയും നിര്‍മ്മാണ മേഖലയും വളര്‍ച്ച പ്രാപിക്കുകയാണ്. 3 ശതമാനം നിരക്കിലാണ് ഐറിഷ് സമ്പദ്ഘടന വളര്‍ച്ച പ്രാപിക്കുന്നത്. സമ്പദ്ഘടന മെച്ചപ്പെട്ടതോടെ അയര്‍ലണ്ടിന്റെ ധനക്കമ്മി ജിഡിപി നിരക്കിന്റെ 4 ശതമാനമായി കുറയുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ ധനക്കമ്മി ജിഡിപിയുടെ 4.8 ശതമാനമായി കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്

Scroll To Top