Thursday December 08, 2016
Latest Updates

അയര്‍ലണ്ട് സയന്‍സ് ഫൌണ്ടേഷന്‍ ഇന്ത്യന്‍ സഹകരണത്തിനായി പ്രത്യേക സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ചു

അയര്‍ലണ്ട് സയന്‍സ് ഫൌണ്ടേഷന്‍ ഇന്ത്യന്‍ സഹകരണത്തിനായി പ്രത്യേക സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ചു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സയന്‍സ് ഫൌണ്ടേഷന്‍ ഇന്ത്യക്കായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അയര്‍ലണ്ടും സയന്‍സിന്റെയും ടെക്ലോളജിയുടെയും മേഖലയില്‍ പരസ്പരം സഹകരിച്ച് നടത്തുന്ന വിദ്യാഭ്യാസ പരിപാടികളെയും റിസര്‍ച്ചുകളെയും പ്രോത്സാഹിപ്പിക്കാനാണ് ഐഎസ്‌സിഎ മുഖേനെ സയന്‍സ് ഫൌണ്ടേഷന്‍ സഹായ പദ്ധതി പ്രഖ്യാപിച്ചത്..

ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍ വച്ച് നടത്തിയ പ്രത്യേക ചടങ്ങിലാണ് സയന്‍സ് ഫൌണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് .

അയര്‍ലണ്ടിലെ ഇന്ത്യന്‍ അമ്പാസിഡര്‍ രാധിക എല്‍ ലോകേഷും പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് ഐഎസ്‌സിഎ ഇന്ത്യന്‍ കണ്‍സോര്‍ട്ടിയം പ്രഖ്യാപനം ഉണ്ടായത്.

ട്രിനിറ്റി ഡീന്‍ റിസര്‍ച്ച് പ്രൊഫസര്‍ വിന്‍സന്റ് കാഹില്‍, ന്യൂറോ ജനറ്റിക് പ്രൊഫസര്‍ മണി രാമസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് ഐഎസ്‌സിഎ ഇന്ത്യന്‍ കണ്‍സോര്‍ട്ടിയം നടത്തുന്നത്.

pres ssകോര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (സിഐടി), ഡബ്ലിന്‍ സിറ്റി യൂനിവേഴ്‌സിറ്റി (ഡിസിയു), ഡബ്ലിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഡിഐടി), നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് അയര്‍ലണ്ട് ഗാല്‍വേ (എന്‍യുഐജി), യൂനിവേഴ്‌സിറ്റി കോളേജ് കോര്‍ക്ക് (യുസിസി) എന്നിവയാണ് ഐഎസ്‌സിഎയുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റു കോളേജുകള്‍.
ഇന്ത്യന്‍ സയന്‍സിലും ടെക്‌നോളജിയിലുമുള്ള അയര്‍ലണ്ടിന്റെ റിസര്‍ച്ചുകളെ പ്രോത്സാഹിപ്പിക്കാനാണ് ഐറിഷ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടായ്മ ശ്രമിക്കുന്നത്.
ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള റിസര്‍ച്ച് വിദ്യാഭ്യാസ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകമാകുന്നു. 75,000 യൂറോയാണ് ആദ്യഘട്ടമായി ഇതിനായി എസ്എഫ്‌ഐ നല്‍കുന്നത്.

രാജ്യങ്ങള്‍ തമ്മിലുള്ള ഇത്തരം പാര്‍ട്ണര്‍ഷിപ്പിന്റെ പ്രോത്സാഹനത്തിനായി ഇവന്റുകളും വര്‍ക്‌ഷോപ്പുകളും സംഘടിപ്പിക്കുകയും ഇതുവഴി പുത്തന്‍ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള വേദി ഒരുക്കുകയും ചെയ്യുകയാണ് സംഘടന ലക്ഷ്യമിടുന്നത്.

രാജ്യങ്ങള്‍ തമ്മിലുള്ള കൂട്ടായ്മ കൂടുതല്‍ അവസരങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷനുകളുമായി ഇത്തരം റിസര്‍ച്ചുകളും സൈന്റിഫിക് ആക്റ്റിവിറ്റികളും നടത്താന്‍ സാധിക്കുമെന്നും അയര്‍ലണ്ട് സയന്‍സ് ഫെഡറേഷന്റെ ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ മാര്‍ക് ഫെഗുസന്‍ പറഞ്ഞു. എസ്എഫ്‌ഐയുടെ അജണ്ട 2020 അനുസരിച്ച് ഇത്തരം ബന്ധങ്ങള്‍ സ്ഥാപിക്കുക വഴി ശാസ്ത്രിയപരമായിട്ടും സാമ്പത്തികവും സാമൂഹികവുമായിട്ടും നാഷണല്‍ തലങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കൂട്ടായ്മയിലൂടെയുള്ള റിസര്‍ച്ചുകള്‍ അയര്‍ലണ്ടിലെയും ഇന്ത്യയിലെയും റിസര്‍ച്ചുകള്‍ക്ക് പോസിറ്റിവ് ആയിട്ടുള്ള നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുമെന്നും മാര്‍ക്ക് പറഞ്ഞു.

ഇത്തരം കൂട്ടായ്മയിലൂടെ ഐറിഷ് ഇന്ത്യന്‍ റിസര്‍ച്ചുകളുടെ ഇംപാക്ട് വര്‍ദ്ധിപ്പിക്കുക, ഇന്റര്‍നാഷണല്‍, െ്രെപവറ്റ് വിഭാഗങ്ങളില്‍ നിന്നും നോണ്‍ ചെക്കര്‍ ഫണ്ടുകള്‍ രണ്ടുരാജ്യങ്ങള്‍ക്കും ലഭ്യമാക്കുക, ഐറിഷ് ആര്‍ ആന്‍ഡ് ഡിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള മികച്ച വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരെയും പ്രവേശിപ്പിക്കുക, വിദ്യാഭ്യാസത്തിനും റിസര്‍ച്ചുകള്‍ക്കും ടെകനോളജിക്കുമുള്ള അനുയോജ്യ സ്ഥലമായി അയര്‍ലണ്ടിനെ മാറ്റിയെടുക്കുക, രണ്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക തുടങ്ങിയവയൊക്കെയാണ് രാജ്യങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയിലൂടെ നേടാനുദ്ദേശിക്കുന്നത്.

ഇന്ത്യയിലെ ലേഡി ശ്രീറാം കോളേജ് ഓഫ് വുമന്‍സിലെ വിദ്യാര്‍ത്ഥികള്‍ ട്രിനിറ്റി കോളേജിലേക്ക് നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായാണ്പുതിയ പരിപാടി പ്രഖ്യാപിക്കപ്പെട്ടത്.അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചും കഴിഞ്ഞ വര്‍ഷം മുതല്‍ നിരവധി സ്ഥാപനങ്ങളില്‍ നിന്നുള്ള പഠന വിദ്യാഭ്യാസ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ചിട്ടുണ്ട് (കില്‍ഡയറിലെ പ്രസന്റേഷന്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ തമിഴ്‌നാട്ടില്‍ നടത്തിയ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്നുള്ള ഫോട്ടോയാണ് മുകിളില്‍ ചേര്‍ത്തിരിക്കുന്നത്)

Scroll To Top