Saturday December 10, 2016
Latest Updates

അയര്‍ലണ്ട്, ലൈംഗിക ചൂഷണത്തിനും തൊഴില്‍ ചൂഷണത്തിനുമുള്ള മനുഷ്യക്കടത്ത് കേന്ദ്രമെന്ന് യുഎസ്

അയര്‍ലണ്ട്, ലൈംഗിക ചൂഷണത്തിനും തൊഴില്‍ ചൂഷണത്തിനുമുള്ള മനുഷ്യക്കടത്ത് കേന്ദ്രമെന്ന് യുഎസ്

ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് ലൈംഗിക വ്യാപാരത്തിനും തൊഴില്‍ ചൂഷണത്തിനും വേണ്ടിയുള്ള മനുഷ്യക്കടത്ത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. അയര്‍ലണ്ട് മനുഷ്യക്കടത്തിനുള്ള കേന്ദ്രമായി മാറുന്നുവെന്നാണ് പരാമര്‍ശം. 

നൈജീരിയ, കാമറൂണ്‍, ഫിലിപ്പീന്‍സ്, പോളണ്ട്, ബ്രസീല്‍, പാകിസ്താന്‍, സൌത്ത് ആഫ്രിക്ക, ലിത്വാനിയ, കോംഗോ, സിംബാബ്‌വേ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മറ്റ് ചില ഏഷ്യന്‍, ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് അയര്‍ലണ്ടിലേക്ക് മനുഷ്യക്കടത്ത് സജീവമായി നടക്കുന്നത്. റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യക്കടത്തിന് പുറമേ അയര്‍ലണ്ടുകാരായ കുട്ടികളെയും ലൈംഗിക ചൂഷണത്തിനായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് മനുഷ്യക്കടത്ത് സംഘങ്ങള്‍ കടത്തിക്കൊണ്ടു പോകുന്നതായി റിപ്പോര്‍ട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം മനുഷ്യക്കടത്തിന്റെ ഇരകളായ 44 പേരെ അധികൃതര്‍ രക്ഷിച്ചു. 2012 ല്‍ 48 പേര്‍ മനുഷ്യക്കടത്തുകാരുടെ വലയില്‍ നിന്ന് രക്ഷപെട്ടു. എന്നാല്‍ ആയിരക്കണക്കിന് പേരാണ് ഇപ്പോഴും മനുഷ്യക്കടത്ത് റാക്കറ്റിന്റെ പിടിയില്‍ കഴിയുന്നത്. മനുഷ്യക്കടത്തിന്റെ ഇരകളെ സഹായിക്കുന്ന എന്‍ജിഓ സംഘടനകള്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ധനസഹായം നിര്‍ത്തലാക്കിയതും ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. 

മനുഷ്യക്കടത്തിലൂടെ ലൈംഗിക ചൂഷണത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാകുന്നവരെ സഹായിക്കാനും മനുഷ്യക്കടത്ത് റാക്കറ്റിന് ഉചിതമായ ശിക്ഷ ഉറപ്പാക്കാനും 2008 ലെ ആന്റി ട്രാഫിക്കിംഗ് നിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. 

Scroll To Top