Tuesday December 06, 2016
Latest Updates

അയര്‍ലണ്ട് നിരപരാധികളായ കുഞ്ഞുങ്ങളുടെ ശവപ്പറമ്പോ ? ഗാല്‍വേയില്‍ കണ്ടെത്തിയത് പോലെ മറ്റ് ശവകുടീരങ്ങളുണ്ടോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കും 

അയര്‍ലണ്ട് നിരപരാധികളായ കുഞ്ഞുങ്ങളുടെ ശവപ്പറമ്പോ ? ഗാല്‍വേയില്‍ കണ്ടെത്തിയത് പോലെ മറ്റ് ശവകുടീരങ്ങളുണ്ടോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കും 

ഡബ്ലിന്‍: ഗാല്‍വേയില്‍ കണ്ടെത്തിയത് പോലെ രാജ്യത്തിന്റെ മറ്റ് മേഖലകളിലും കുട്ടികളെ അടക്കം ചെയ്തിരിക്കുന്ന ശവപ്പറമ്പുകള്‍ ഉണ്ടാകാമെന്ന് സംശയം. പ്രധാനമന്ത്രി എന്‍ഡ കെന്നിയാണ് ഈ ആശങ്ക ഉന്നയിച്ചത്. ഗാള്‍വേയിലെപ്പോലെ ശവസംസ്‌കാരം നടന്നിരിക്കാമെന്ന് സംശയിക്കപ്പെടുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചു. കുട്ടികളെ അടക്കം ചെയ്ത ശവപ്പറമ്പുകളെ ക്കുറിച്ച് അന്വേഷണം നടത്താന്‍ കുട്ടികളുടെ മന്ത്രി ചാര്‍ളി ഫ്‌ലനാഗനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍ഡ കെന്നി പറഞ്ഞു.

സവിത ഹാലപ്പനവറുടെ മരണത്തിനു ശേഷം അന്താരാഷ്ട്ര തലത്തില്‍ ഗാല്‍വെ വീണ്ടും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യപ്പെടുകയാണ്.ലോക മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ അയര്‍ലണ്ടിന് സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാതെ വയ്യെന്നായി.നിരപരാധികളായ കുട്ടികളെ അടക്കം ചെയ്ത കൂടുതല്‍ ശവകുടീരങ്ങള്‍ രാജ്യത്തുണ്ടെന്ന് മുതിര്‍ന്ന മന്ത്രിമാര്‍ തന്നെ പറഞ്ഞുകഴിഞ്ഞു.മാഗ്ദലീന സിസ്റ്റേഴ്‌സ് നടത്തിയ അനാഥാലയങ്ങളില്‍ നടന്നിരുന്ന ക്രൂരമായ പീഡനങ്ങള്‍ ഐറിഷ് കത്തോലിക്കാ സഭയെ പ്രതികൂട്ടില്‍ നിര്‍ത്തിയിരുന്നു.ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളിലും സഭയ്ക്ക് ഉത്തരവാദിത്വം പറയേണ്ടിവരും എന്ന സൂച്ചനയാണുള്ളത്.



കഴിഞ്ഞ മാസമാണ് ഗാള്‍വേയിലെ അവിവാഹിത അമ്മമാര്‍ക്കുള്ള കെയര്‍ ഹോമിന്റെ പിന്‍വശത്ത് നൂറു കണക്കിന് കുട്ടികളുടെ മൃതദേഹം അടക്കം ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആകെ 800 ഓളം കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തിയെന്നാണ് വിവരം. കത്തോലിക്ക സഭയുടെ കീഴിലുള്ള ഒരു കെയര്‍ ഹോമിന്റെ പിന്‍വശത്താണ് ശവകുടീരങ്ങള്‍ കണ്ടെത്തിയത്. നവജാത ശിശുക്കള്‍ മുതല്‍ 9 വയസുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ വരെ ഇവിടെ അടക്കം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

1961 ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഈ കെയര്‍ ഹോമിലെ കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലമോ അസുഖങ്ങള്‍ മൂലമോ മരിച്ചതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗാള്‍വേയിലെ കൂട്ടമരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യത്തെ മറ്റ് ശവകുടീരങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ തീരുമാനിച്ചത്

Scroll To Top