Saturday December 10, 2016
Latest Updates

അയര്‍ലണ്ട് തീരത്ത് വെച്ച് ബോംബിംഗില്‍ തകര്‍ന്ന എയര്‍ഇന്ത്യാ ബോയിംഗ് വിമാനത്തിന്റെ അവസാനയാത്ര (വീഡിയോ ചിത്രം)

അയര്‍ലണ്ട് തീരത്ത് വെച്ച് ബോംബിംഗില്‍ തകര്‍ന്ന എയര്‍ഇന്ത്യാ ബോയിംഗ് വിമാനത്തിന്റെ അവസാനയാത്ര (വീഡിയോ ചിത്രം)

കാനഡയിലെ മോണ്‍ട്രിയലില്‍ നിന്നും ജീവനക്കാരുള്‍പ്പെടെ 329 യാത്രക്കാരുമായി ഡല്‍ഹിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ എയര്‍ ഇന്ത്യാ ഫ്‌ലൈറ്റ് 182 അയര്‍ലണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ വെച്ചു സിക്ക് തീവ്രവാദികള്‍ ബോംബിങ്ങില്‍ തകര്‍ത്തതിന്റെ അനുസ്മരണ ദിനമാണിന്ന്.

1985 ജൂണ്‍ 23 നാണ് കാനഡയെയും ഇന്ത്യയേയും മാത്രമല്ല ലോകത്തെയാകമാനം ഞെട്ടിച്ച ആ ദുരന്തം നടന്നത്. 31000 അടി ഉയരത്തില്‍ പറക്കുമ്പോള്‍, അയര്‍ലണ്ടിന്റെ ആകാശത്തുവച്ച്, കോര്‍ക്കിലെ ബാന്ട്രിയിലുള്ള ആഹാകിസ്ഥയില്‍ നിന്നും 165 മൈല്‍ അകലെ കടലില്‍ പതിച്ചു. ലണ്ടന്‍ വിമാനത്താവളത്തില്‍ ഇറങ്ങുവാന്‍ അര മണിക്കൂര്‍ ബാക്കിയുള്ളപ്പോളാണ് ദുരന്തം ഉണ്ടായത്. 

ഇന്ത്യയില്‍ ഒഴിവുകാലം ആസ്വദിക്കാനായി പോയിരുന്ന ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാരായിരുന്നു യാത്രക്കാരില്‍ അധികവും. 268 കനേഡിയന്‍ പൗരന്മാരും, 74 ബ്രിട്ടീഷ് പൗരന്മാരും, 24 ഇന്ത്യന്‍ പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു.

ബാന്ട്രിയിലെ ഷീപ്പ്‌ഹെഡിലുള്ള ആഹാകിസ്ഥ എന്ന സ്ഥലത്താണ് ഐറിഷ് ഗവര്‍മെന്റു ദുരന്തസ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. അപകടത്തില്‍ മരണമടഞ്ഞ 329 ആളുകളുടെയം പേരുകള്‍ ആലേഖനം ചെയ്തിട്ടുള്ള ഫലകങ്ങള്‍ സ്മാരകത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

ആഹാകിസ്ഥയിലെ ജനങ്ങള്‍ ഇന്ന് സമീപത്തുള്ള റോമന്‍ കത്തോലിക്കാ പള്ളിയില്‍ അനുസ്മരണ ശുശ്രൂഷകള്‍ നടത്തും.ഇന്ത്യയില്‍ നിന്നും ,കാനഡയില്‍ നിന്നും ബ്രിട്ടണില്‍ നിന്നുമായി മരണമടഞ്ഞവരുടെ ബന്ധുക്കളും ഇന്ന് ആഹാകിസ്ഥയില്‍ എത്തി തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

കനിഷ്‌ക ദുരന്തത്തെ സംബന്ധിച്ച പിന്നാമ്പുറങ്ങളുടെ അന്വേഷണവും,അയര്‍ലണ്ടില്‍ വിമാനത്തിന്റെ പതനവും ,രക്ഷാപ്രവര്‍ത്തനവും വിവരിക്കുന്ന പ്രത്യേക വീഡിയോചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.

Scroll To Top