Thursday December 08, 2016
Latest Updates

അയര്‍ലണ്ട് തീരം കള്ളക്കടത്തുകാരുടെ സങ്കേതമാകുന്നു

അയര്‍ലണ്ട് തീരം കള്ളക്കടത്തുകാരുടെ സങ്കേതമാകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ തീരദേശം കള്ളക്കടത്തുകാരുടെ സങ്കേതമായി മാറിയതായി റീട്ടെയ്ല്‍ വ്യാപാരികള്‍. കില്ലിബെഗ്‌സില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന വിദേശ നിര്‍മ്മിത സിഗരറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇത്തരത്തില്‍ നിരവധി വസ്തുക്കളാണ് അയര്‍ലണ്ട് തീരം വഴി ദിനം പ്രതി കടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഗവണ്‍മെന്റ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് റീട്ടെയ്ല്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്ന് കപ്പല്‍ മാര്‍ഗം കടത്തിക്കൊണ്ടു വന്ന 6,200 പാക്കറ്റ് സിഗരറ്റുകളാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് 2,860 യൂറോ മൂല്യം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. റെവന്യൂ അധികൃതരാണ് അനധികൃത സിഗരറ്റ് പിടിച്ചെടുത്തത്. കപ്പലിലെ ക്രൂ അഗങ്ങളെ ചോദ്യം ചെയ്തുവരുന്നു. അയര്‍ലണ്ട് തീരത്തെ ചെറു തുറമുഖങ്ങള്‍ ലക്ഷ്യമാക്കിയാണ് കള്ളക്കടത്തുകാര്‍ വരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ചെറു തുറമുഖങ്ങളിലാണ് കള്ളക്കടത്ത് സാധനങ്ങള്‍ കൊണ്ട് ഇറക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം അയര്‍ലണ്ട് തീരത്ത് എത്തിയ 40 മില്യന്‍ യൂറോയുടെ അനധികൃത സിഗരറ്റ് പിടിച്ച് എടുത്തിരുന്നു. ഇതോടെ അയര്‍ലണ്ടിന്റെ തീരദേശ മേഖലയില പരിശോധന ശക്തമാക്കണമെന്നും ഇതിനായി ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തുറമുഖങ്ങളില്‍ കൂടുതല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

3000 ഓളം റീട്ടെയ്ല്‍ വ്യാപാരികള്‍ ആണ് അയര്‍ലണ്ടില്‍ ഉള്ളത്. കള്ളക്കടത്ത് സാധനങ്ങള്‍ ഐറിഷ് വിപണിയില്‍ എത്തുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ കള്ളക്കടത്തുകാര്‍കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. അനധികൃത സാധനങ്ങളുടെ കടത്ത് വര്‍ധിച്ച സാഹചര്യത്തില്‍ രഹസ്യ വിവരങ്ങള്‍ ലഭിക്കുന്നവര്‍ റെവന്യൂ അധ്ക്രിതാരെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Scroll To Top