Saturday December 10, 2016
Latest Updates

അയര്‍ലണ്ട് ജിഡിപി വളര്‍ച്ചാ നിരക്കില്‍ യൂറോപ്പില്‍ ഒന്നാം സ്ഥാനത്തേക്ക്

അയര്‍ലണ്ട് ജിഡിപി വളര്‍ച്ചാ നിരക്കില്‍ യൂറോപ്പില്‍ ഒന്നാം സ്ഥാനത്തേക്ക്

ഡബ്ലിന്‍: അയര്‍ലണ്ട് ജിഡിപി വളര്‍ച്ചാ നിരക്കില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക്.അയര്‍ലണ്ട് ഈ വര്‍ഷം മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേക്കാള്‍ വളര്‍ച്ചാ നിരക്കില്‍ മുന്നിലെത്തും. ഈ വര്‍ഷം അയര്‍ലണ്ട് 4.6 ശതമാനം വളര്‍ച്ച നേടുമെന്നാണ്‌സാമ്പത്തിക പ്രവചനം. ഇത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. യൂറോപ്യന്‍ കമ്മീഷനാണ് സാമ്പത്തിക പ്രവചനം പുറത്തുവിട്ടത്.

യൂറോ സോണ്‍ സമ്പദ്ഘടന ഈ വര്‍ഷം 0.8 ശതമാനവും അടുത്ത വര്‍ഷം 1,1 ശതമാനവും 2016ല്‍ 1.7 ശതമാനവും വളര്‍ച്ച നേടുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രവചിക്കുന്നു. പഴയ സാമ്പത്തിക പ്രതിസന്ധിയുടെ ബാക്കിപത്രമെന്നോണമാണ് യൂറോ സോണ്‍ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്കിലെ കുറവ് സംഭവിച്ചതെന്ന് കമ്മീഷന്‍വ്യക്തമാക്കി. 

ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ സമ്പദ്ഘടന ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയുടെ നിലഴിലാണ്. ഈ വര്‍ഷം പണപ്പെരുപ്പ
നിരക്ക് 0.5 ശതമാനവും അടുത്ത വര്‍ഷം 0.8 ശതമാനവും അടുത്ത 2016 ല്‍ 1.5ശതമാനാവുമാകും. പണപ്പെരുപ്പ നിരക്ക് രണ്ട് ശതമാനത്തില്‍ കവിയാതിരിക്കാനാണ്യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ശ്രമമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Scroll To Top