Sunday December 11, 2016
Latest Updates

അയര്‍ലണ്ട് കൊടുംശൈത്യത്തിലേയ്‌ക്കെന്ന് മെറ്റ് ഏറാന്‍ 

അയര്‍ലണ്ട് കൊടുംശൈത്യത്തിലേയ്‌ക്കെന്ന് മെറ്റ് ഏറാന്‍ 

ഡബ്ലിന്‍: അയര്‍ലണ്ട് കൊടും ശൈത്യത്തിലേക്ക്. വാരാന്ത്യത്തോടെ അയര്‍ലണ്ട് കൊടും ശൈത്യത്തിന്റെ പിടിയിലാകുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി. താപനില മൈനസ് 3 ഡിഗ്രിയാകും. ശനിയാഴ്ച വൈകിട്ട് തന്നെ താപനില മൈനസ് 3 ഡിഗ്രിയിലേക്ക് താഴും. ഇന്ന് മുതല്‍ തണുപ്പ് ആരംഭിക്കും. ഇന്ന് പകല്‍ താപനില 4 ഡിഗ്രി മുതല്‍ 7 ഡിഗ്രി വരെയായിരിക്കും. ഇന്ന് രാത്രിയോടെ ശൈത്യം കടുത്തതാകും. ഞായറാഴ്ച രാവിലെയോടെ തണുപ്പിന് നേരിയ ശമനമുണ്ടാകും. ഞായറാഴ്ച ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാമെങ്കിലും പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും.

ഈ ആഴ്ച അനുഭവപ്പെടുന്ന താരതമ്യേന ഭേദപ്പെട്ട കാലാവസ്ഥ അടുത്ത ആഴ്ചയോടെ മാറി കൂടുതല്‍ മോശമാകുമെന്നാണ് മെറ്റ് ഏറാന്‍ പ്രവചിക്കുന്നത് 

Scroll To Top