Saturday December 03, 2016
Latest Updates

അയര്‍ലണ്ട് കഞ്ചാവുകൃഷിക്ക് പറ്റിയ സ്ഥലം..! യുവാക്കള്‍ കൃഷിക്കിറങ്ങുന്നു

അയര്‍ലണ്ട് കഞ്ചാവുകൃഷിക്ക് പറ്റിയ സ്ഥലം..! യുവാക്കള്‍ കൃഷിക്കിറങ്ങുന്നു

ഗാല്‍വേ: അയര്‍ലണ്ടില്‍ പല സ്ഥലങ്ങളിലും കഞ്ചാവ് കൃഷി നടക്കുന്നതായി റിപ്പോര്‍ട്ട്. കൂടുതലായി ചെറുപ്പക്കാര്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരിക്കുകയാണ്.സര്‍ക്കാരാവട്ടെ വര്‍ദ്ധിത വീര്യത്തോടെ ഇക്കൂട്ടര്‍ക്കെതിരെ പോരാട്ടത്തിലാണ്
കഴിഞ്ഞ ദിവസം ഗാല്‍വെയിലും പരിസര പ്രദേശങ്ങളിലുമായി വിളവിന് കാലമായ 100ഓളം കന്നബി വിഭാഗത്തില്‍പ്പെടുന്ന ചെടികളാണ് ഗാല്‍വേ ഡിവിഷണല്‍ ഡ്രഗ് യൂനിറ്റും ഗോര്‍ട്ട് ഗാര്‍ഡസ്ര്‌റേഷനിലെ ഗാര്‍ഡ വിഭാഗവും ചേര്‍ന്ന് നശിപ്പിച്ചത്.
ഡെറാവി വെസ്റ്റ്, ഡെറിബ്രിയന്‍, കൗണ്ടി ഗാല്‍ വേ എന്നിവിടങ്ങളിലായി നടത്തിയ പരിശോധനകളിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയതും കന്നബി ചെടികളും കന്നബി ഹെര്‍ബുകളും ഗാര്‍ഡ പിടിച്ചെടുത്തതും. 100 കന്നബി ചെടികളും 1കിലോഗ്രാം കന്നബി ഹെര്‍ബുമാണ് ഗാര്‍ഡ പിടിച്ചെടുത്തിരിക്കുന്നത്. പിടിച്ചെടുക്കപ്പെട്ട കന്നബിക്ക് 100,000യൂറോ വരെയെങ്കിലും വില വരും.
40ഉം, 21ഉം വയസ്സ് പ്രായമുള്ള രണ്ടുപേരെ കൃഷി നടത്തിയതിന്റെ പേരില്‍ ഗാര്‍ഡ കസ്റ്റഡിയില്‍ എടുത്തിരുന്നു. 1996 ഡ്രഗ് ട്രാഫിക്കിംഗ് ആക്റ്റിലെ സെക്ഷന്‍ 2പ്രകാര ഇവരെ ഗാല്‍വേ ഗാര്‍ഡ സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചു.
40വയസുകാരന്റെ മേല്‍ കേസു ചാര്‍ജുചെയ്യുകയും ഒക്ടോബര്‍ 24നു മുന്‍പായി ഗോര്‍ട്ട് ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ 21കാരനെ കേസൊന്നും ചാര്‍ജുചെയ്യാതെ ഡിപിപിയിലേക്ക് അയക്കുകയാണ് ചെയ്തത്.

 

Scroll To Top