Sunday December 11, 2016
Latest Updates

അയര്‍ലണ്ട് എംബസിയുടെ സുവര്‍ണ്ണജുബിലി :ഇന്ത്യന്‍ ഐറിഷ് സംഗീത വിസ്മയ ലയഭാവം തീര്‍ത്ത് ഡബ്ലിന്റെ ഉത്സവ് ലാല്‍

അയര്‍ലണ്ട് എംബസിയുടെ സുവര്‍ണ്ണജുബിലി :ഇന്ത്യന്‍ ഐറിഷ് സംഗീത വിസ്മയ ലയഭാവം തീര്‍ത്ത് ഡബ്ലിന്റെ ഉത്സവ് ലാല്‍

ബംഗലൂരു: ഇന്ത്യയുടെയും അയര്‍ലണ്ടിനെ്‌റയും സംഗീതവും സംസ്‌ക്കാരവും ഇഴപിരിഞ്ഞ മാന്ത്രിക സായാഹ്നമായിരുന്നു അത്. പിയാനോയില്‍ സംഗീതജ്ഞന്‍ ഉത്സവ് ലാല്‍ ഇന്ത്യന്‍ രാഗങ്ങളുടെ അലകള്‍ ഉയര്‍ത്തിയപ്പോള്‍ ഐറിഷ് സംഗീതകാരന്‍ സാം കോമര്‍ഫോര്‍ഡ് ഓടക്കുഴലിലും സാക്‌സോഫോണിലുമായി തീര്‍ത്തത് ഐറിഷ് ട്യൂണുകളുടെ മഴ. ഇരുവര്‍ക്കുമൊക്കം തബലയില്‍ താളലയങ്ങള്‍ ഒരുക്കി ദുര്‍ജേ ഭൗമിക്കും. സംഗീത ഭിന്ന ഭാവങ്ങള്‍ കര്‍ണ്ണങ്ങള്‍ക്ക് അമൃതമഴയായ മോഹനരാവ് ഇന്ത്യയിലെ ഐറിഷ് എംബസിയുടെ അമ്പതാം വാര്‍ഷിക വേദിയായിരുന്നു.utth2

ബംഗലുരുവിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ റോയന്‍ ഓര്‍ക്കിഡ് ഹോട്ടലില്‍ പ്രത്യേകമായി ഒരുക്കിയ വേദിയില്‍ ആയിരുന്നു കിഴക്ക് പടിഞ്ഞാറന്‍ സംഗീതങ്ങളിലെ രാഗവിസ്താരങ്ങള്‍ അനേകരെ ത്രസിപ്പിച്ചത്. ഇന്ത്യയിലെ ഐറിഷ് എംബസിയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു പരിപാടി. ഹംസധ്വനി രാഗത്തില്‍ പിയാനോയിലായിരുന്നു സംഗീത പരിപാടിയുടെ തുടക്കം. അതിലേക്ക് ഐറിഷ് നാടോടി സംഗീതം ഓടക്കുഴല്‍ നാദത്തില്‍ ലയിച്ചു ചേര്‍ന്നു. പിന്നീട് ഓരോ വരികളിലും ഇരുവരുടേയും ആരോഹണ അവരോഹണങ്ങളും ഇഴചേര്‍ന്നു. പരമ്പരാഗത ഇന്ത്യന്‍ സംഗീത ആലാപ്പുകളിലേക്ക് ഐറിഷ് സംഗീതത്തിലെ മന്ദമാര്‍ന്ന പ്രയാണം. ഇരുവരും ചേര്‍ന്ന് ഇന്ത്യയിലെയും അയര്‍ലന്‍ഡിലെയുമായ അനേകം മെലഡികളാണ് സദസ്യരിലേക്ക് എത്തിച്ചത്.

തന്‍െ്‌റ സാക്‌സ്‌ഫോണില്‍ സാം അയര്‍ലന്‍ഡുകാര്‍ക്ക് പ്രിയപ്പെട്ട ട്രത്തന്‍ ആന്‍ ട്രോയിഡേ അവതരിപ്പിച്ചപ്പോള്‍ ഡബ്ലിന്‍ ബ്ലാക്ക് റോക്കിലെ താമസക്കാരന്‍ കൂടിയായ ഉത്സവ് ലാല്‍ ഖാമജിലാണ് വിസ്മയം തീര്‍ത്തത്. തബലയില്‍ ദര്‍ജേ പെരുക്കങ്ങള്‍ തീര്‍ത്താണ് സദസ്സിനെ കയ്യിലെടുത്തത്. 2007 ലെ ഐറിഷ് മല്‍ട്ടിക്കള്‍ച്ചര്‍ അവാര്‍ഡ് ജേതാവായ ഉത്സവിന്റെ കുടുംബം ഏതാനം വര്‍ഷങ്ങളായി അയര്‍ലണ്ടിലാണ് താമസം.

അടുത്ത രണ്ടു ദിവസം ഈ ടീം ഗോവയിലും ഡല്‍ഹിയിലും മുംബൈയിലുമായി പരിപാടി അവതരിപ്പിക്കും. 1956 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച എംബസിയിലൂടെ ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധമാണ് ഇപ്പോഴും തുടരുന്നതെന്ന് എംബസി ഓഫ് അയര്‍ലന്‍ഡ് ചീഫ് മിഷന്‍ ഡപ്യൂട്ടി ഗെറി കെല്ലി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനില്‍ക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ എംബസി വിജയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Scroll To Top