Saturday December 10, 2016
Latest Updates

അയര്‍ലണ്ട് ഉറ്റു നോക്കുന്നു ,രേഷ്മാ റാണി ‘ലോക മലയാളി സുന്ദരിയാവുമോ ?ഗ്രാന്‍ഡ് ഫിനാലെ ഇന്ന് കൊച്ചിയില്‍

അയര്‍ലണ്ട് ഉറ്റു നോക്കുന്നു ,രേഷ്മാ റാണി ‘ലോക മലയാളി സുന്ദരിയാവുമോ ?ഗ്രാന്‍ഡ് ഫിനാലെ ഇന്ന്   കൊച്ചിയില്‍

ഡബ്ലിന്‍: പ്രവാസി മലയാളികളുടെ ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന മിസ് മലയാളി വേള്‍ഡ് ഗ്രാന്‍ഡ് ഫിനാലെ ശനിയാഴ്ച കൊച്ചിയില്‍ അരങ്ങേറും. 16 പേരാണ് ഫിനാലെയില്‍ മത്സരിക്കുന്നത്. സൗന്ദര്യമത്സത്തോടനുബന്ധിച്ച് വര്‍ണ്ണാഭമായ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. കൊച്ചി കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം അഞ്ചിന് പരിപാടി ആരംഭിയ്ക്കും.logo wmc

സെപ്റ്റംബര്‍ ഒന്നു മുതല്‍ 14 വരെ വിവിധ നഗരങ്ങളില്‍ നടന്ന ഓഡിഷനുകളില്‍ തെരഞ്ഞെടുക്കപ്പെട്ട 16 പേരാണ് കൊച്ചിയില്‍ മാറ്റുരയ്ക്കുന്നത്. യൂറോപ്പില്‍ നിന്ന് ജര്‍മനി, അയര്‍ലണ്ട്, സ്വിറ്റ്‌സര്‍ലണ്ട്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ മലയാളി സുന്ദരിമാര്‍ പങ്കെടുക്കുന്നുണ്ട്.

അയര്‍ലണ്ടിന് പ്രതീക്ഷയുണര്‍ത്തി മിസ് മലയാളി അയര്‍ലന്‍ഡ് രേഷ്മ റാണിയും മത്സരത്തില്‍ പങ്കെടുക്കും.

ആഗോള മലയാളികളുടെ സംഗമവേദിയായി വളര്‍ന്നിരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ത്രീശാക്തീകരണ ശ്രമങ്ങളുടെ ഭാഗമാണ് ഈ സൗന്ദര്യമത്സരം. വേള്‍ഡ് മലയാളി കൗണ്‍സില്‍ വക്താവ് സിറിയക് തോമസാണ് പരിപാടിയുടെ കോര്‍ഡിനേറ്റര്‍.

പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഫെഡറല്‍ ബാങ്കും അസോസിയേറ്റ് സ്‌പോണ്‍സര്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്‌സുമാണ്. .

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ്, മിസ് മലയാളി അയര്‍ലണ്ട് രേഷ്മ റാണിയ്ക്ക് വിജയാശംസകള്‍ നേര്‍ന്നു.

ഡബ്ലിന്‍ സ്‌കൈലൈന്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ രേഷ്മയ്ക്കുള്ള ടിക്കറ്റ് പ്രൊവിന്‍സ് ഭാരവാഹികള്‍ കൈമാറി ചടങ്ങില്‍ ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയന്‍ വൈസ് ചെയര്‍മാന്‍ ഷൈബു കൊച്ചിന്‍, വൈസ് ചെയര്‍മാന്‍ ജോസ് കോലാംകുഴി, മുന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലയ്ക്കല്‍,മുന്‍ സെക്രട്ടറി റെജി കുര്യന്‍, സണ്ണി ഇളംകുളത്ത്, മാത്യൂസ് ചേലയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്ത: ബിജു പള്ളിക്കര

Scroll To Top