Monday December 05, 2016
Latest Updates

അയര്‍ലണ്ട് ഇനി യൂറോപ്പിന്റെ പൂന്തോട്ടം

അയര്‍ലണ്ട് ഇനി യൂറോപ്പിന്റെ പൂന്തോട്ടം

പ്രകൃതിരമണീയതയ്ക്ക് പേരുകേട്ട യൂറോപ്യന്‍ പ്രദേശങ്ങളില്‍ ഒന്നാണ് അയര്‍ലണ്ടും. പുതുതായി നടന്ന സര്‍വ്വേ കണക്കുകള്‍ ഇപ്പോള്‍ അയര്‍ലണ്ടിന് പുതിയ ഒരു പേരു കൂടി നേടിക്കൊടുത്തിരിക്കുകയാണ് ‘യൂറോപ്പിലെ പൂന്തോട്ടം’.
അയര്‍ലണ്ടിലെ പ്രദേശങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗവും പ്രകൃതിദത്തമായതോ കൃഷിചെയ്യുന്നതോ ആയ പുല്‍പ്രദേശങ്ങളാണ്. അതായത് കൂടുതല്‍ പച്ചപ്പു നിറഞ്ഞിരിക്കുന്ന രാജ്യമാണ് അയര്‍ലണ്ട്.
ഇവിടെ 67ശതമാനത്തോളം പുല്‍പ്രദേശങ്ങളാണ്. 40ശതമാനം പുല്‍പ്രദേശങ്ങളുമായി യുകെയും 38ശതമാനം പുല്‍പ്രദേശങ്ങളുമായി നെതര്‍ലാണ്ടുമാണ് അയര്‍ലണ്ടിന് പിറകിലുള്ളത്. ലക്‌സംബര്‍ഗ് 37ശതമാനവും ബെല്‍ജിയം 32ശതമാനവും പുല്‍പ്രദേശങ്ങള്‍ നിലനിര്‍ത്തിയിരിക്കുന്നു.
യൂറോപ്യന്‍ യൂനിയന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസായ യൂറോസ്റ്റാറ്റ് 2012ല്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അയര്‍ലണ്ടില്‍ 13ശതമാനത്തോളം മരങ്ങള്‍ നിറഞ്ഞ പ്രദേശവും 5ശതമാനത്തോളം തരിശുഭൂമിയും ഉണ്ടെന്നാണ് കണക്ക്.
കെട്ടിടങ്ങള്‍ക്കും മനുഷ്യനിര്‍മ്മിതമായ പാര്‍ക്കുകള്‍ക്കും മറ്റുംവേണ്ടി അയര്‍ലണ്ടില്‍ ആകെ 2ശതമാനം പ്രദേശം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. യൂറോപ്യന്‍ രാജ്യങ്ങളെ വച്ച് നോക്കുമ്പോള്‍ ഇത് വളരെ കുറഞ്ഞ സ്ഥലഉപയോഗമാണ്. ഇവിടെ അയര്‍ലണ്ടിനോട് യോജിച്ചത് ബള്‍ഗേറിയയും ലാറ്റിവിയയും മാത്രമാണ്.like-and-share

Scroll To Top