Tuesday December 06, 2016
Latest Updates

അയര്‍ലണ്ട് ആര്‍മിയിലേക്കും നേവിയിലേക്കും 900 പേരെ നിയമിക്കുന്നു

അയര്‍ലണ്ട് ആര്‍മിയിലേക്കും നേവിയിലേക്കും 900 പേരെ നിയമിക്കുന്നു

ഡബ്ലിന്‍ : അയര്‍ലണ്ട് നേവിയിലും ആര്‍മിയിലും വന്‍ തൊഴില്‍ അവസരം. ഈ വര്‍ഷം 900 പേര്‍ക്ക് കര, നാവിക സേനകളില്‍ അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ക്യാപെയ്ന്‍ ആരംഭിച്ചതായി ജസ്റ്റിസ് മിനിസ്റ്റര്‍ അലന്‍ ഷാട്ടര്‍ അറിയിച്ചു. ഡിഫന്‍സ് ഫോഴ്‌സിലേക്ക് 400 പേരെയും റിസര്‍വ് ഡിഫന്‍സ് ഫോഴ്‌സിലേക്ക് 500 പേരെയുമാണ് റിക്രൂട്ട് ചെയ്യുക. വാട്ടര്‍ഫോര്‍ഡില്‍ ഇന്നലെ വൈകുന്നേരമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സിറ്റി ഹാളില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ജനസംഖ്യ വര്‍ധിച്ചതിനു ആനുപാതികമായി എല്ലാ മേഖലയില്‍ നിന്നുമുള്ള ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുന്നതിനാണ് ഐറിഷ് പ്രതിരോധ സേനയുടെ വലുപ്പം വര്‍ധിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ആളുകള്‍ക്കും പുതിയ നിയമനത്തില്‍ അവസരം ലഭിക്കുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐറിഷ് പ്രതിരോധ സേനയുടെ വെബ്‌സൈറ്റായ മിലിട്ടറി ഡോട്ട് ഐഇ  (www.military.ie) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഈ വെബ്‌സൈറ്റിലെ കേന്ദ്രീകൃത ആപ്ലിക്കേഷന്‍ സിസ്റ്റത്തിലൂടെയാകും അപേക്ഷകള്‍ സ്വീകരിക്കുക.

അയര്‍ലണ്ട് സൈന്യത്തിന്റെ പുനസംഘടനയ്ക്ക് ശേഷം നടക്കുന്ന ആദ്യ റിക്രൂട്ട്‌മെന്റാണിത്. ശാരീരിക ക്ഷമത അളക്കുന്നതിനുള്ള പരീക്ഷയും അഭിമുഖ പരീക്ഷയും നടത്തിയതിനു ശേഷമാകും റിക്രൂട്ട്‌മെന്റ്. ഈ വര്‍ഷം ഗാര്‍ഡയിലേക്കും റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. 25,000 പേര്‍ പേര്‍ അപേക്ഷിച്ചതില്‍ നിന്ന് 5000 പേരെയാണ് ഗാര്‍ഡ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Scroll To Top