Friday December 02, 2016
Latest Updates

അയര്‍ലണ്ട് അതിശൈത്യത്തിലേയ്ക്ക്,വരുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം വിന്റര്‍ എന്ന് കാലാവസ്ഥാ വിദഗ്ദര്‍ 

അയര്‍ലണ്ട് അതിശൈത്യത്തിലേയ്ക്ക്,വരുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം വിന്റര്‍ എന്ന് കാലാവസ്ഥാ വിദഗ്ദര്‍ 

ഡബ്ലിന്‍:നവംബര്‍ മാസം മുതല്‍ രാജ്യം അതിശൈത്യത്തെ നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാപ്രവചനം.ഡിസംബറില്‍ രൂക്ഷമാവുന്ന മഞ്ഞു വീഴ്ച്ച ജനുവരിയില്‍ അതീവമോശമാവും.

സൈബീരിയയില്‍ ഈ മാസം അസാധാരണമാം വിധം വര്‍ദ്ധിച്ച മഞ്ഞു വീഴ്ച,സൗരമന്‍ഡലത്തില്‍ അടുത്തയിടയുണ്ടായ മാറ്റങ്ങള്‍,ഐസ്ലന്‍ഡിലെ വോള്‍ക്കാനകളില്‍ നിന്നുള്ള താപ വികിരണം എന്നിവ അയര്‍ലണ്ടിനെ ഘോരമായ തണുപ്പിലേയ്ക്ക് നയിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

2010 ല്‍ അയര്‍ലണ്ടില്‍ ഉണ്ടായ മഞ്ഞു വീഴ്ച്ച കഴിഞ്ഞ നൂറു വര്‍ഷങ്ങളില്‍ ഉണ്ടായതില്‍ ഏറ്റവും വലിയ കാലാവസ്ഥാ പ്രതിഭാസമായിരുന്നു.ഈ വര്‍ഷം അതിലും ഉഗ്രമായ മഞ്ഞുകാലമായിരിക്കും വരുന്നതെന്നാണ് ലോക പ്രശസ്ത കാലാവസ്ഥാ നിരീക്ഷകനായ ജയിംസ് മാഡന്റെ നിരീക്ഷണം.

നവംബര്‍ പകുതിയോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും തണുപ്പിലാവും.ക്രിസ്തുമസോടെ രാജ്യമെമ്പാടും മഞ്ഞുവീഴ്ച്ചയും വ്യാപകമാവുമെന്നും സര്‍ക്കാരും ജനങ്ങളും പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ ഒരുങ്ങേണ്ടതുണ്ടെന്നും കാലാവസ്ഥ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി 

Scroll To Top