Tuesday December 06, 2016
Latest Updates

അയര്‍ലണ്ടുകാര്‍ മദ്യപാനികളാണെന്ന പ്രചരണം തെറ്റാണെന്ന് കണക്കുകള്‍ !,മദ്യ ഉപഭോഗം കുറയുന്നു 

അയര്‍ലണ്ടുകാര്‍ മദ്യപാനികളാണെന്ന പ്രചരണം തെറ്റാണെന്ന് കണക്കുകള്‍ !,മദ്യ ഉപഭോഗം കുറയുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടുകാര്‍ മദ്യപാനികളാണെന്ന ഒരു പ്രചരണം നിലവിലുണ്ട്.കുടുംബം അടക്കം പബ്ബില്‍ കയറുന്നുണ്ടെങ്കിലും ഐറിഷ്‌കാരില്‍ പലരും മദ്യം തൊടാറില്ല എന്നതാണ് സത്യം.പ്രമുഖ മദ്യ കമ്പനികളുടെയൊക്കെ ജന്മ ദേശമാണെങ്കിലും അയര്‍ലണ്ടുകാര്‍ അമിത മദ്യപാനികളാണെന്ന പ്രചരണം തെറ്റാണെന്ന് പുതിയ കണക്കുകള്‍.ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയതില്‍ അയര്‍ലണ്ട് ആദ്യം ഇരുപത് സ്ഥാനങ്ങളിലില്ല.മദ്യ ഉപഭോഗം കുറഞ്ഞു വരുന്നുമുണ്ട്.ജനസംഖ്യ വര്‍ദ്ധിച്ചീട്ടും മദ്യ ഉപയോഗം കുറഞ്ഞത് അയര്‍ലണ്ടിലെ സാമൂഹ്യ ശാസ്ത്രന്ജരെ അമ്പരപ്പിച്ചിരിക്കുകയാണ് !

അതെ സമയം നമ്മുടെ കൊച്ചുകേരളം ഉള്‍പ്പെടുന്ന ഇന്ത്യ ആ ലിസ്റ്റില്‍ വളരെ പിന്നിലാണ്. മലയാളികള്‍ നന്നായി മദ്യം കഴിച്ചിട്ടും ഇന്ത്യയുടെ ആകെ പ്രതിശീര്‍ഷ മദ്യ ഉപയോഗം വെറും 4.3 ലിറ്റര്‍ മാത്രമേയുള്ളൂ എന്നതാണ് ഒരു ആശ്വാസം!

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം മദ്യപാനത്തിന്റെ കാര്യത്തില്‍ അയര്‍ലണ്ട് ഇരുപത്തിയൊന്നാം സ്ഥാനത്താണ്. അയര്‍ലണ്ടുകാരുടെ പ്രതിശീര്‍ഷ മദ്യ ഉപയോഗം 11.9 ലിറ്ററാണ്. ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ അയര്‍ലണ്ടിന് തൊട്ട് മുമ്പിലുണ്ട്. 

പട്ടികയില്‍ ബെലുരാസ് ആണ് ഒന്നാം സ്ഥാനത്ത്. ബെലൂറാസില്‍ പ്രതിശീര്‍ഷ മദ്യ ഉപയോഗം 17.5 ലിറ്ററാണ്. ബെലൂറാസുകാര്‍ 15 വയസിന് മുകളില്‍ പ്രായമുള്ള മിക്കവാറും മദ്യപിക്കുന്നവരാണ്. രണ്ടാം സ്ഥാനത്ത് മോള്‍ഡോവയുണ്ട്. മോള്‍ഡോവയില്‍ ഓരോ വ്യക്തിയും ശരാശരി 16.8 ലിറ്റര്‍ മദ്യം ഉപയോഗിക്കുന്നു. . 

9.2 ലിറ്റര്‍ പ്രതിശീര്‍ഷ മദ്യ ഉപയോഗമുള്ള അമേരിക്ക പട്ടികയില്‍ നാല്‍പ്പത്തിയെട്ടാം സ്ഥാനത്താണ്. 7.7 ലിറ്റര്‍ പ്രതിശീര്‍ഷ മദ്യ ഉപയോഗവുമായി നൊര്‍വെയും ആളോഹരി മദ്യ ഉപയോഗം 7.2 ലിറ്ററുള്ള ജപ്പാനും 6.7 ലിറ്റര്‍ പ്രതിശീര്‍ഷ മദ്യ ഉപയോഗവുമായി ചൈനയും പട്ടികയിലുണ്ട്. കുവൈറ്റ്, ലിബിയ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. ഈ രാജ്യങ്ങളിലെ പ്രതിശീര്‍ഷ മദ്യ ഉപയോഗം വെറും 0.1 ലിറ്ററാണ്

Scroll To Top