Monday December 05, 2016
Latest Updates

അയര്‍ലണ്ടുകാര്‍ ഇത്തവണ അവധിആഘോഷം നാട്ടില്‍ തന്നെയാക്കുന്നതായി പഠനം 

അയര്‍ലണ്ടുകാര്‍ ഇത്തവണ അവധിആഘോഷം നാട്ടില്‍ തന്നെയാക്കുന്നതായി പഠനം 

ഡബ്ലിന്‍: അയര്‍ലണ്ടുകാര്‍ അവധി ആഘോഷിക്കാന്‍ ഇത്തവണ നാട്ടില്‍ തന്നെ ചെലവഴിക്കുന്നതായി റിപ്പോര്‍ട്ട്. സാധാരണഗതിയില്‍ അയര്‍ലണ്ടുകാര്‍ അവധി ആഘോഷത്തിനായി തെരഞ്ഞെടുക്കുന്നത് തൊട്ടടുത്ത രാജ്യങ്ങളാണ്. അങ്ങനെ എപ്പോഴെങ്കിലും വിദേശത്ത് പോകണമെന്ന് തോന്നിയാല്‍ അതിനു ഏറ്റവുമധികം പണം ചെലവഴിക്കുന്നതും അയര്‍ലണ്ടുകാരാണ്. വിദേശ യാത്രകള്‍ക്കായി പണം ചെലവഴിക്കുന്നതില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ട് ബഹുദൂരം മുന്നിലാണ്. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

എന്നാല്‍ ഈ വര്‍ഷം ഐറിഷ്‌കാര്‍ വിദേശ യാത്രകള്‍ വെട്ടിച്ചുരുക്കിയതായാണ് പഠനം.സാധാരക്കാരും ഇടത്തരക്കാരുമായ ഐറിഷ്‌കാര്‍ പക്ഷെ ഹോളിഡേയ്‌സ് ഒഴിവാക്കാതെ തന്നെ ലോക്കല്‍ സഞ്ചാരം നടത്തുകയാണ് ഈ വര്‍ഷം 

സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരിമുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസം കൊണ്ട് അയര്‍ലണ്ടുകാര്‍ രാജ്യത്തിനകത്ത് 547,000 ഹോളിഡേ ട്രിപ്പുകള്‍ നടത്തി, എന്നാല്‍ വിദേശ രാജ്യങ്ങളിലേക്ക് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 524,000 ട്രിപ്പുകള്‍ മാത്രമാണ് നടത്തിയത്. ഈ വര്‍ഷം ജനുവരി മാര്‍ച്ച് കാലയളവില്‍ അയര്‍ലണ്ടുകാര്‍ നടത്തിയ വിദേശ ട്രിപ്പുകളുടെ എണ്ണം 528,000 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷംഇതേ സമയത്ത് 592,000 വിദേശ യാത്രകള്‍ അയര്‍ലണ്ടുകാര്‍ നടത്തിയിരുന്നു.

അതേസമയം വിദേശ യാത്രകള്‍ നടത്തുമ്പോള്‍ അതിനായി ആവശ്യത്തിനു പണം ചെലവഴിക്കാന്‍ ഐറിഷ് യാത്രികര്‍ക്ക് യാതൊരു മടിയുമില്ല. മറ്റൊരു സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 59 ശതമാനം അയര്‍ലണ്ടുകാരും വിദേശ യാത്രകള്‍ക്ക് യാതൊരു മടിയും കൂടാതെ ധാരാളം പണം ചെലവഴിക്കുന്നവരാണ്. എന്നാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ വിദേശ യാത്രികരെ പരിഗണിച്ചാല്‍ വെറും 38 ശതമാനം മാത്രമാണ് മടി കൂടാതെ പണം ചെലവഴിക്കുന്നത്.

Scroll To Top