Friday December 02, 2016
Latest Updates

അയര്‍ലണ്ടുകാരോട് കനേഡിയന്‍ കമ്പനി മാപ്പ് പറഞ്ഞു 

അയര്‍ലണ്ടുകാരോട് കനേഡിയന്‍ കമ്പനി മാപ്പ് പറഞ്ഞു 

ഒട്ടാവോ : സെന്റ് പാട്രിക് ദിനത്തെയും ഐറിഷ് ജനതയെയും അപമാനിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച കനേഡിയന്‍ കമ്പനി മാപ്പ് പറഞ്ഞു., സെന്റ് പാട്രിക് ദിനാഘോഷത്തിന്റെ പിറ്റേ ദിവസം ഐറിഷ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ രൂപത്തിലുള്ള പരസ്യമാണ് വിവാദമായത്. ഷാംറോക്ക് ചെടിയുടെ ഇലകള്‍ ധരിച്ച ഒരു മദ്യപാനിയുടെ ചിത്രമാണ് കാര്‍ട്ടൂണില്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ
വലിയ പ്രതിഷേധം ഉയര്‍ന്നു.

ഇതേതുടര്‍ന്നാണ് കനേഡിയന്‍ കമ്പനി കാര്‍ട്ടൂണ്‍ പിന്‍വലിച്ച് ഖേദപ്രകടനം നടത്താന്‍ തയ്യാറായത്. കാനഡയില്‍ താമസിക്കുന്ന ഐറിഷ് വംശജര്‍ പരസ്യത്തിനെതിരെ കനേഡിയന്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു.പരസ്യത്തിനെതിരെ ഐറിഷ് വംശജരില്‍ നിന്ന് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍നാണ്കമ്പനി പരസ്യം പിന്‍വലിച്ച് ഖേദപ്രകടനം നടത്താന്‍ തയ്യാറായത്.

അയര്‍ലണ്ടുകാരെ മദ്യപാനികളായി ചിത്രീകരിക്കുന്നു എന്നാണ് പരസ്യത്തിനെതിരെ ഒരു പ്രധാന ആരോപണം ഉയര്‍ന്നത്. ഒരു റിക്രൂട്ട്‌മെന്റ് കമ്പനിയാണ് വിവാദ പരസ്യം പ്രസിദ്ധീകരിച്ചത്. പരസ്യം പുലിവാലായത്തോടെ ഐറിഷ് ജനതയോട് മാപ്പ് പറയുന്നതായി കമ്പനിയുടെ വക്താവ് പ്രസ്താവന ഇറക്കി.

Scroll To Top