Monday December 05, 2016
Latest Updates

അയര്‍ലണ്ടുകാരുടെ വരുമാനത്തില്‍ വന്‍ കുറവ്,പ്രതിവര്‍ഷ വരുമാനം കുറഞ്ഞത് 8500 യൂറോ വരെ

അയര്‍ലണ്ടുകാരുടെ വരുമാനത്തില്‍ വന്‍ കുറവ്,പ്രതിവര്‍ഷ വരുമാനം കുറഞ്ഞത് 8500 യൂറോ വരെ

ഡബ്ലിന്‍: ഐറിഷ് കുടുംബങ്ങളുടെ വരുമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്ടാറ്റിറ്റിക്‌സ് ഓഫീസ് പുറത്ത് വിട്ട കണക്ക് പ്രകാരം സാമ്പത്തികപ്രതിസന്ധിയുടെ സമയത്ത് ഐറിഷ് കുടുംബാഗങ്ങളുടെ വരുമാനത്തില്‍ അഞ്ച് മടങ്ങ്കുറവുണ്ടായി. ഇതേസമയം ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടായി. അയര്‍ലണ്ടുകാരുടെ പ്രതിവര്‍ഷ വരുമാനം 8,500 യൂറോ കുറഞ്ഞ് 40,500 യൂറോ ആയതായാണ് റിപ്പോര്‍ട്ട്. എല്ലാ നികുതികളും സോഷ്യല്‍ ഇന്‍ഷുറന്‍സ് നിരക്കുകളും കഴിഞ്ഞുള്ള വരുമാനത്തിലാണ് (ഡിസ്‌പോസബിള്‍ ഇന്‍കം) ഇടിവ്സംഭവിച്ചത്.

2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് അയര്‍ലണ്ടുകാരുടെ വരുമാനത്തില്‍ഇടിവ് സംഭവിച്ചത്. കണക്കുകള്‍ പ്രകാരം 17.4 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കിയതും, നികുതി വര്‍ധിച്ചതും, തൊഴിലില്ല്യാമയുമാണ് ഐറിഷ് കുടുംബങ്ങളുടെ പ്രതിവര്‍ഷ വരുമാനം കുറഞ്ഞതിനു കാരണമായി സെന്‍ട്രല്‍ സ്ടാറ്റിറ്റിക്‌സ് ഓഫീസ് ചൂണ്ടിക്കാണിക്കുന്നത്. നികുതിക്ക് ശേഷമുള്ള വരുമാനമാണ് ഡിസ്‌പോസബിള്‍ ഇന്‍കം എന്നറിയപ്പെടുന്നത്. ഈ വരുമാനത്തില്‍ കാര്യമായ കുറവ് സംഭവിച്ചപ്പോള്‍ നികുതിക്ക് മുമ്പുള്ള വരുമാനത്തിലും ഇടിവ് സംഭവിച്ചതായി കണക്കുകള്‍
വ്യക്തമാക്കുന്നു.

അയര്‍ലണ്ടില്‍ സാമ്പത്തിക പ്രതിസന്ധി വരുന്നതിന് മുമ്പ് നികുതി പൂര്‍വ വരുമാനം 60,580 യൂറോ ആയിരുന്നെങ്കില്‍ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അത് 52,265 യൂറോ ആയി കുറഞ്ഞു. 4,600 ഓളം കുടുംബങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഐറിഷുകാരുടെ വരുമാനത്തേയും ജീവിത നിലവാരത്തെയും കാര്യമായി ബാധിച്ചു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് എന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. തൊഴില്‍രഹിതര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം, പെന്‍ഷനുകല്‍, ചൈല്ഡ് ബെനഫിറ്റ് തുടങ്ങിയ വെല്‍ഫെയര്‍ പെയ്‌മെന്റുകള്‍ നിലനിര്‍ത്തേണ്ടത്തിന്റെ ആവശ്യകത
ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട് എന്നും അവര്‍ പറഞ്ഞു.

കുട്ടികള്‍ ഉള്‍പ്പെടെ 1.2 മില്യന്‍ പേരെയാണ് വരുമാനത്തിലെ ഇടിവ് പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്ന് യുണൈറ്റ് ട്രേഡ് യൂണിയന്‍ നേതാവ് ജിമ്മി കെല്ലി പറഞ്ഞു. ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണം 2008 ന് ശേഷം ഇരട്ടി ആയതായും അദ്ദേഹം പറഞ്ഞു. 1.7 മില്യന്‍ കുടുംബങ്ങള്‍ക്കും പ്രതിമാസം ചെലവുകള്‍കഴിഞ്ഞ് 100 യൂറോയോ അതില്‍ കുറഞ്ഞ തുകയോ മാത്രമാണ് കൈയ്യില്‍അവശേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്

Scroll To Top