Saturday December 03, 2016
Latest Updates

അയര്‍ലണ്ടുകാരുടെ ജനപ്രിയ വാഹനം വോക്‌സ്വാഗണ്‍; ഏപ്രില്‍ മാസത്തെ വില്‍പ്പനയില്‍ ടയോട്ടയെ വോക്‌സ്വാഗണ്‍ പിന്തള്ളി 

അയര്‍ലണ്ടുകാരുടെ ജനപ്രിയ വാഹനം വോക്‌സ്വാഗണ്‍; ഏപ്രില്‍ മാസത്തെ വില്‍പ്പനയില്‍ ടയോട്ടയെ വോക്‌സ്വാഗണ്‍ പിന്തള്ളി 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും ജനപ്രിയമായ വാഹനം ഇപ്പോഴും വോക്‌സ്വാഗണെന്ന് റിപ്പോര്‍ട്ട്. തൊട്ടടുത്ത എതിരാളിയായ ടയോട്ട വാഹനങ്ങളെ പിന്തള്ളിയാണ് വോക്‌സ്വാഗണ്‍ ജനപ്രീതിയില്‍ മുന്നിലെത്തിയത്. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ഏപ്രില്‍ മാസം വില്‍പ്പന വര്‍ദ്ധിച്ചതോടെയാണ് വോക്‌സ്വാഗണ്‍ ടയോട്ടയെ പിന്തള്ളി ഒന്നാമത് എത്തിയത്. ഏപ്രില്‍ മാസത്തില്‍ 6,102 യൂണിറ്റ് വാഹനങ്ങളാണ് വോക്‌സ്വാഗണ്‍ വിറ്റഴിച്ചത്. അതേസമയം ടയോട്ടയ്ക്ക് 5,634 യൂണിറ്റ് വാഹനങ്ങള മാത്രമാണ് വിറ്റഴിക്കാനായത്. 

ഈ വര്‍ഷത്തെ ആകെ വില്‍പ്പന കണക്കിലെടുത്താലും വോക്‌സ്വാഗണ്‍ ടയോട്ടയേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഈ വര്‍ഷം ഇതുവരെ 8,264 യൂണിറ്റ് വാഹനങ്ങള്‍ വോക്‌സ്വാഗണ്‍ വിറ്റപ്പോള്‍, ടയോട്ട 7,181 യൂണിറ്റ് വണ്ടികള്‍ വിറ്റു. ഇതുവരെയുള്ള വില്‍പ്പനയില്‍ 7,646 യൂണിറ്റ് വണ്ടികള്‍ വിറ്റ ഫോര്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ ഈ വര്‍ഷം ഇതുവരെ 51,123 വണ്ടികള്‍ ആധികള്‍ വിറ്റു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 30.7 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. 

ഏപ്രിലില്‍ ചരക്ക് വാഹനങ്ങളുടെ വില്‍പ്പനയും വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം 1,502 ചരക്ക് വാഹനങ്ങളാണ് അധികമായി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ വില്‍പ്പനയെ അപേക്ഷിച്ച് ഇത് മൂന്നിരട്ടി വര്‍ദ്ധനവാണ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ 1926 വര്‍ദ്ധിച്ച് 46.1 ശതമാനമായി. ഈ വര്‍ഷം പുതിയതായി ലൈസന്‍സ് അനുവദിക്കപ്പെട്ട കാറുകളുടെ എണ്ണം 61,051 ആയി. 31.7 ശതമാനമാണ് ഈ മേഖലയിലെ വര്‍ദ്ധനവ്

Scroll To Top