Sunday December 11, 2016
Latest Updates

അയര്‍ലണ്ടും 4ജി യുഗത്തിലേക്ക് വഴിമാറുന്നു

അയര്‍ലണ്ടും 4ജി യുഗത്തിലേക്ക് വഴിമാറുന്നു

അയര്‍ലണ്ടിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. 3ജിയുഗം 4ജിയുഗത്തിന് വഴിമാറിക്കൊടുക്കുകയാണ്. നിങ്ങളുടെ നെറ്റ്‌വര്‍ക്ക് ഇപ്പോഴുള്ളതിന്റെ 10 ഇരട്ടി വേഗതയില്‍ കിട്ടാന്‍ തുടങ്ങുകയാണ്.

അയര്‍ലണ്ടിലുള്ള ചില ഉപഭോക്താക്കള്‍ക്കെങ്കിലും ഇന്ന് 4ജി എഫക്ട് സ്വീകരിക്കാന്‍ സാധിക്കും. മെറ്റോവറും ഇമൊബൈലിലും ഉപയോഗിക്കുന്നവര്‍ക്കാണ് ഇന്ന് 4ജി നെറ്റ്‌വര്‍ക്ക് ലഭ്യമായിത്തുടങ്ങുക. അയര്‍ലണ്ടില്‍ ആദ്യമായാണ് 4ജി നെറ്റ്‌വര്‍ക്ക് സാധ്യമാവുന്നത്.
ഒരു പ്രീമിയം ഫ്രീ പ്ലാനിലൂടെ ഇന്നുതന്നെ ഡബ്ലിനിലെയും, കാര്‍ലോയിലേയും അത്‌ലോണിലെയും ഉപഭോക്താക്കള്‍ക്ക് 4ജി ലഭ്യമാക്കാനുള്ള സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്. പുതിയൊരു സിം കാര്‍ഡിലൂടെ ഇതിനകം തന്നെ പലരും 4ജി സാധ്യമാക്കിയിരിക്കാം.
വളരെ പെട്ടെന്നുതന്നെ 4ജി സംവിധാനം കോര്‍ക്കിലേക്കും ലിമറിക്കിലേക്കും ഗാല്‍വേയിലേക്കും വ്യാപിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. 20 മുതല്‍ 25 എംബി വരെയാണ് വേഗത പറഞ്ഞിരിക്കുന്നത്.
എയര്‍കോം കമ്പനിയാണ് ഇപ്പോള്‍ 4ജി നെറ്റ്‌വര്‍ക്ക് സാധ്യമാക്കുന്നത്. 4ജി നെറ്റ്‌വര്‍ക്ക് അയര്‍ലണ്ടില്‍ ആദ്യമായി കൊണ്ടുവരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് എയര്‍കോം ഡയറക്ടര്‍ നിയല്‍ ഡൊറെന്‍ പറഞ്ഞു. ഓണ്‍ലൈന്‍ മൊബൈലിംഗ് ഗെയിമിന് നേട്ടമുണ്ടാക്കാന്‍ 4ജി നെറ്റ്‌വര്‍ക്കിന് സാധിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല രാജ്യങ്ങളിലും ഇതിനകം തന്നെ 4ജി സാധ്യമായിട്ടുണ്ട്. അയര്‍ലണ്ടിലെ മറ്റ് നെറ്റ്‌വര്‍ക്കുകളും 4ജിയിലേക്ക് മാറാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.
മെറ്റോവറിന്റെ മൊബൈല്‍ പ്രൊഡക്ട് മാനേജ്‌മെന്റ് ടീമായ ഡേവ് വാര്‍ഡ് പുതിയ സംരഭത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരു ധാരണ നല്‍കി. പുതിയ നെറ്റ് വര്‍ക്ക സ്പീഡ്‌നെറ്റ് ഡോട്ട് കോമിലാണ് ലഭ്യമാവുക. ഇത് ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ലഭ്യമാകും.

Scroll To Top