Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ 20 യൂറോയുടെ കള്ള നോട്ടുകള്‍ പ്രചരിക്കുന്നു

അയര്‍ലണ്ടില്‍ 20 യൂറോയുടെ കള്ള നോട്ടുകള്‍ പ്രചരിക്കുന്നു

വാട്ടര്‍ഫോര്‍ഡ്: അയര്‍ലണ്ടില്‍ 20 യൂറോയുടെ കള്ള നോട്ടുകള്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. 20 യൂറോയുടെ കള്ളനോട്ടുകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതായി ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.

തലസ്ഥാന നഗരി ഉള്‍പ്പെടെ വിവിധ ഇടങ്ങളിലെഷോപ്പുകളിലൂടെയും മാര്‍ക്കറ്റുകളിലൂയുമാണ് കള്ള നോട്ടുകള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഡബ്ലിന് പുറമെ ലിമെറിക്ക്, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ടിപ്പെററി, കില്‍ഡെയര്‍ എന്നിവടങ്ങളിലും കള്ളനോട്ട് പ്രചരിക്കുന്നുണ്ട്. 

ഡബ്ലിനിലും മറ്റ് പ്രധാന നഗരങ്ങളിലും നടക്കുന്ന ഫെസ്റ്റിവലുകളിലും മറ്റ് പ്രധാന ആഘോഷങ്ങളിലും കള്ളനോട്ട് പ്രചരിക്കുന്നുണ്ട്. കള്ളനോട്ട്പ്രചരിക്കുന്നതായി സംശയിക്കപ്പെടുന്ന നഗരങ്ങളിലെ വ്യാപാരികള്‍ ജാഗ്രത  പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 20 യൂറോയുടെ നോട്ടിനു പുറമെ 50 യൂറോയുടെ നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോഴും ജാഗ്രത പാലിക്കണമെന്ന്അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Scroll To Top