Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ സ്വവര്‍ഗ പാര്‍ട്ണര്‍ഷിപ്പ്നിരക്ക് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍

അയര്‍ലണ്ടില്‍ സ്വവര്‍ഗ പാര്‍ട്ണര്‍ഷിപ്പ്നിരക്ക് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍

ഡബ്ലിന്‍ :സ്വവര്‍ഗ പാര്‍ട്ണര്‍ഷിപ്പ്   നിരക്ക് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. 536 സ്വവര്‍ഗ പാര്‍ട്ണര്‍ഷിപ്പ് 2011ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.
2011 ജനുവരി 1നാണ് സിവില്‍ പാര്‍ട്ണര്‍ഷിപ്പ് ആന്‍ഡ് സേര്‍ട്ടന്‍ റൈറ്റ്‌സ് ആന്‍ഡ് ഒബ്ലിഗേഷന്‍ ആക്റ്റ് 2010 നിലവില്‍ വന്നത്.
civil partnerസെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസ് 2011ല്‍ നടത്തിയ കണക്കുകള്‍ അനുസരിച്ച് 335 ആണ്‍ ദമ്പതികളും 201 പെണ്‍ ദമ്പതികളും അയര്‍ലണ്ടില്‍ നിയമപരമായി താമസിക്കുന്നവരാണ്. ലെയ്ന്‍സ്റ്റര്‍ ഏരിയയിലാണ് 70 ശതമാനം സ്വവര്‍ഗ ദമ്പതികളും താമസിക്കുന്നത്. ഇതില്‍ 34 ശതമാനം സിറ്റി സെന്ററിലാണ്.
ഡബ്ലിന്‍ ഏരിയയില്‍ 2011ല്‍ കോര്‍ക്ക് കൗണ്ടിയില്‍ ആണ് കൂടുതല്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. 33 പേരാണ് ഇത്തരത്തില്‍ ഇവിടെ 2011ല്‍ വിവാഹിതരായത്.
ഏറ്റവും കുറവ് സ്വവര്‍ഗ പാര്‍ട്ണര്‍ഷിപ്പ് കണക്കാക്കിയത് നോര്‍ത്ത് ടിപ്പററി, മൊനാഗന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്. ഒരേയൊരു പാര്‍ട്ണര്‍ഷിപ്പാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. ലാവോസിലും ലെയ്ട്രിമിലും രണ്ടുവീതം വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.
പാര്‍ട്ണര്‍ഷിപ്പ് ആയവരില്‍ 1018ഓളം പേര്‍ തനിച്ച് താമസിക്കുന്നവരാണ്. ഇതില്‍ 4 ശതമാനം വിവാഹമോചനം നേടിയവരും 6ശതമാനം പേര്‍ പങ്കാളി മരണപ്പെട്ടവരുമാണ്.
പുരുഷ ദമ്പതികളുടെ കൂട്ടത്തില്‍ 36 ശതമാനം ആളുകളും ഒന്നു മുതല്‍ നാലു വയസ്സുവരെ വ്യത്യാസമുള്ള പങ്കാളികളുള്ളവരാണ്. സ്ത്രീ ദമ്പതികളുടെ കൂട്ടത്തില്‍ 43 ശതമാനം പേര്‍ ഇതേപോലെ വയസ്സു വ്യത്യാസമുള്ളവരാണ്.

Scroll To Top