Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ സ്വന്തമായി വീടുള്ള മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത ! വരുന്നു ടാക്‌സ് ക്രഡിറ്റ് ..

അയര്‍ലണ്ടില്‍ സ്വന്തമായി വീടുള്ള മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത ! വരുന്നു ടാക്‌സ് ക്രഡിറ്റ് ..

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ വീട് വാങ്ങി താമസിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത .അത്യാവശ്യം റിപ്പയറിംഗ് ജോലി വല്ലതുമുണ്ടെങ്കില്‍ ഇപ്പോള്‍ ചെയ്യാം.

വീട് പുതുക്കിപ്പണിയാനോ കൂടുതല്‍ മോടിയാക്കാനോ തയ്യാറെടുക്കുന്ന വീട്ടുകാര്‍ക്ക് ചിലവിന് ആനുപാതികമായി 4050 യൂറോ വരെ ഇങ്ങനെ ടാക്‌സ് ക്രഡിറ്റായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്

ഫിനാന്‍സ് ബില്‍ 2013ലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ അടങ്ങിയിരിക്കുന്ന തീരുമാനമുള്ളത്.. ഇക്കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി മൈക്കല്‍ നൂനന്‍ ഇത്തരത്തിലുള്ള പല പദ്ധതികളെക്കുറിച്ചും വിശദമാക്കിയിരുന്നു.

ഹോം റനൊവേഷന്‍ ഇന്‍സെന്റിവ് സ്‌കീം പ്രകാരമുള്ള തീരുമാനങ്ങള്‍ 2014 ജനുവരി മുതല്‍ രണ്ടു വര്‍ഷത്തെയ്ക്കാ ണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ വരുന്ന ക്രിസ്ത്മസ് വരെയുള്ള കാലയളവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഇത് ഒഴിവാക്കിയേക്കുമോ എന്ന സംശയവുമുണ്ട്.

5000 യൂറോ മിനിമം ചാര്‍ജായി വരുന്ന നിര്‍മാണ പ്രവര്‍ത്തനത്തിന് 675 യൂറോവരേയും 4050 യൂറോയുടെ ടാക്‌സ് റിലീഫിന് 30,000യൂറോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതേരീതിയില്‍ 2016ന്റെ ആദ്യ മൂന്നു മാസങ്ങളിലും ടാക്‌സ് ക്രഡിറ്റ് തുടരും, എന്നാല്‍ അതിന് പ്ലാനിംഗ് പെര്‍മിഷന്‍ 2015 ഡിസംബര്‍ 31നു മുന്‍പായി നേടിയതായിരിക്കുകയും വേണം.

പെന്‍ഷന്‍ ടാക്‌സുകളും ബില്ലില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ അത് 0.75 ശതമാനം വരെ വര്‍ദ്ധിച്ച നിരക്കിലായിരിക്കും. എന്നാല്‍ 2015ഓടെ 0.15 ശതമാനം എന്ന നിരക്കിലേക്ക് ടാക്‌സ് കുറയ്ക്കുകയും ചെയ്യും.

വിദേശി കമ്പനികള്‍ക്കും ടാക്‌സ് ബാധകമാണ്. ഇത്തരം കമ്പനികള്‍ക്കും തൊഴിലിനും ഇനി ഇന്‍കം ടാക്‌സില്‍ നിന്നും 40,000യൂറോ വരെയുള്ള കണക്കില്‍ ഒഴിവാക്കപ്പെട്ടിരുന്നു.

ടൂറിസം ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലകളില്‍ 9ശതമാനത്തോളം വാറ്റ് റേറ്റ് എന്ന മാറ്റവും ബില്ല് കൊണ്ടുവരുന്നുണ്ട്.
മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയവുമായി ബന്ധപ്പെട്ട ടാക്‌സ് റിലീഫുകള്‍ ഇപ്പോള്‍ പ്രാവര്‍ത്തികമായിതുടങ്ങിയിട്ടുണ്ട്. പ്രീമിയം പ്രായപൂര്‍ത്തിയായവര്‍ക്ക് 1000 യൂറോയും കുട്ടികള്‍ക്ക് 500 യൂറോ വീതവുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടുതല്‍ എതിര്‍പ്പുകള്‍ നേരിട്ട ഒരു മാറ്റമായിരുന്നു അത്.

Scroll To Top