Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ക്ക് ജനപ്രീതി വര്‍ദ്ധിക്കുന്നു,മറിച്ചു വില്‍ക്കല്‍ തൊഴിലാക്കുന്നവരുടെ എണ്ണം കൂടുന്നു 

അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ക്ക് ജനപ്രീതി വര്‍ദ്ധിക്കുന്നു,മറിച്ചു വില്‍ക്കല്‍ തൊഴിലാക്കുന്നവരുടെ എണ്ണം കൂടുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കള്‍ക്ക് ജനപ്രീതി വര്‍ദ്ധിക്കുന്നു.ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ 112 മില്യന്‍ യൂറോയുടെ സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വിറ്റഴിച്ചതായാണ് കണക്ക്. അയര്‍ലണ്ടിലെ പ്രമുഖ പരസ്യ വെബ്‌സൈറ്റ് ആയ അഡ്‌വെര്‍ടൈസ് ഡോട്ട് ഐഇ എന്ന വെബ്‌സൈറ്റാണ് ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

മികച്ച ഗുണനിലവാരമുള്ളവയാണ് ഓണ്‍ ലൈനില്‍ വില്‍പ്പനയ്ക്ക് വരുന്നതില്‍ അധികവും.ഓണ്‍ ലൈനിലൂടെ ലേലത്തില്‍ വസ്തുക്കള്‍ വാങ്ങി അതെ വസ്തുക്കള്‍ മറിച്ചു വില്ക്കുന്നത് ഒരുതൊഴിലായി എടുത്തവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.

ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പനയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ളത് വീടുകള്‍ക്കാണ്.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 5.7 മില്യന്‍ യൂറോയുടെ ഇടപാടാണ് വീടുകളുടെ ഓണ്‍ലൈനിലൂടെയുള്ള വഴി സമാഹരിച്ചത്.സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ള സാധനങ്ങളില്‍ രണ്ടാം സ്ഥാനം മൊബൈല്‍ ഫോണിനാണ്. കഴിഞ്ഞ വര്‍ഷം 5.6 മില്യന്‍ യൂറോയുടെ സെക്കന്‍ഡ് ഹാന്‍ഡ് മൊബൈലുകള്‍ ഓണ്‍ലൈനിലൂടെ വിറ്റഴിച്ചു.

സ്‌പോര്‍ട്‌സ് ഐറ്റങ്ങളാണ് വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.സൈറ്റിന്റെ കണക്കുകള്‍ പ്രകാരം 2.5 മില്യന്‍ യൂറോയുടെ വില്‍പ്പന നടന്നു.കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളും കാര്‍ ആക്‌സസറികള്‍ തുടങ്ങിയവയും ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഏറെ ആവശ്യക്കാരുള്ള വസ്തുക്കളാണ്.കുട്ടികള്‍ക്കുള്ള വസ്തുക്കള്‍ മാത്രം 160,000 യൂറോയുടെ വില്‍പ്പന നടന്നു.

Scroll To Top