Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ സൂപ്പര്‍ ലക്ഷ്വറി ട്രെയിനുകള്‍ വരുന്നു

അയര്‍ലണ്ടില്‍ സൂപ്പര്‍ ലക്ഷ്വറി ട്രെയിനുകള്‍ വരുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സൂപ്പര്‍ ലക്ഷ്വറി ട്രെയിനുകള്‍ വരുന്നു. ഒറിയന്റ് എക്‌സ്പ്രസിന്റെ ഓപ്പറേറ്റര്‍മാരായ ബെല്‍മോണ്ട് കമ്പനിയാണ് പുതിയ ആഡംബര ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐറിഷ് റെയിലില്‍ നിന്ന് പത്ത് ട്രെയിനുകള്‍ ഏറ്റെടുത്ത് അവ ആഡംബര ട്രെയിനുകളാക്കി മാറ്റും. ആഡംബര സൌകര്യങ്ങളോട് കൂടിയ കിടപ്പുമുറികള്‍ ഉള്‍പ്പടെയാണ് ബെല്‍മോണ്ട് കമ്പനിയുടെ ലക്ഷ്വറി ട്രെയിന്‍ സര്‍വീസ് തുടങ്ങുക. 2016 സമ്മര്‍ സീസണില്‍ സര്‍വീസ് തുടങ്ങാനാകുമെന്ന് ബെല്‍മോണ്ട് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

40 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൌകര്യമുള്ള ട്രെയിന്‍ നോര്‍ത്തിനും സൌത്തിനും ഇടയ്ക്കാകും സര്‍വീസ് നടത്തുക. ആഡംബര കിടപ്പുമുറികള്‍ക്ക് പുറമേ ആഡംബര റെസ്റ്റോറന്റുകളും ട്രെയിനിലുണ്ടാകും. പ്രധാനമായും ടൂറിസം ലക്ഷ്യമാക്കിയാണ് സര്‍വീസ് തുടങ്ങുക. ആഡംബര ട്രെയിന്‍ അയര്‍ലണ്ടിന്റെ ടൂറിസം മേഖലയ്ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നു ഐറിഷ് റെയില്‍ ചീഫ് എക്‌സിക്യൂട്ടീവ്. പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കാകും ട്രെയിന്‍ സര്‍വീസ്.

Scroll To Top