Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ സഹകരണ സംഘങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമങ്ങള്‍ ലളിതമാക്കുന്നു

അയര്‍ലണ്ടില്‍ സഹകരണ സംഘങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമങ്ങള്‍ ലളിതമാക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സഹകരണ സംഘങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമങ്ങള്‍ ലളിതമാക്കുന്നു. ജോബ്‌സ് മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ അറിയിച്ചതാണ് ഇക്കാര്യം. സഹകരണ സംഘങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ചുവപ്പ് നാടയില്‍ കുടുങ്ങി വൈകുന്ന പതിവ് ഒഴിവാക്കുന്നതിനു വേണ്ടിയാണ് നടപടി. പുതിയ നിയമം നിലവില്‍ വരുന്നതോടെ സഹകരണ സംഘങ്ങള്‍ക്ക് മേലുള്ള കടുത്ത ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കും.

ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് നിയന്ത്രണങ്ങള്‍ നീക്കും, വ്യക്തിഗത ഓഹരി പരിധി നിശ്ചിയിക്കാന്‍ സംഘങ്ങള്‍ക്ക് അനുമതി നല്‍കും. ഫണ്ട് സമാഹരിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നീക്കും. കടുത്ത നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ പേര്‍ സഹകരണ മേഖലയിലേക്ക് കടന്നു വരുമെന്നാണു അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ലൈവ് സ്റ്റോക്ക് മാര്‍ട്ട്‌സ്, ഹൌസിംഗ് കോ ഓപ്പറേറ്റീവ്‌സ് തുടങ്ങിയ നിരവധി സഹകരണസംഘങ്ങള്‍ അയര്‍ലണ്ടിലുണ്ട്.

ഇടത്തരം വരുമാനക്കാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും താങ്ങാനാകുന്ന ചെലവില്‍ വീട് വാങ്ങാന്‍ ഈ സഹകരണ സംഘങ്ങള്‍ സഹായകമാണ്. സഹാകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ലളിതമാക്കുന്നതിനും കൂടുതല്‍ സഹകരണ സംഘങ്ങള്‍ തുടങ്ങുന്നതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നടപടിക്രമങ്ങള്‍ ലളിതമാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഐറിഷ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ 12,000ത്തില്‍ അധികം പേര്‍ ജോലി ചെയ്യുന്നുണ്ട്.

Scroll To Top