Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ സമ്മര്‍ രണ്ടാഴ്ച്ചത്തേയ്ക്ക് കൂടി ,നാളെ മുതല്‍ മഴ മാറുമെന്നു മെറ്റ് എറാന്‍ 

അയര്‍ലണ്ടില്‍ സമ്മര്‍ രണ്ടാഴ്ച്ചത്തേയ്ക്ക് കൂടി ,നാളെ മുതല്‍ മഴ മാറുമെന്നു മെറ്റ് എറാന്‍ 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീണ്ടും വേനല്‍ക്കാലം വരുന്നെന്ന് മെറ്റ് എറാന്‍.നാളെ തുടങ്ങുന്ന വാരത്തില്‍ മഴ മാറി ചൂട് കൂടിയ കാലാവസ്ഥയിലേക്ക് അയര്‍ലണ്ട് വഴി മാറുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഈ വാരാന്ത്യം മുതല്‍ തുടങ്ങുന്ന ചൂടുള്ള കാലാവസ്ഥ രണ്ടാഴ്ചത്തേക്ക് നീണ്ടു നില്‍ക്കും. 

ഞായറാഴ്ച മുതല്‍ താപനില ഉയരാന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. താപനില 25 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നു.

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും താപനില ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അയര്‍ലണ്ടിന്റെ തെക്ക് കിഴക്ക് മേഖലകളില്‍ എല്ലാം കനത്ത ചൂട് അനുഭവപ്പെടും. വരുന്ന ശരത്കാലത്തിന്റെ രണ്ടാം പകുതിയില്‍ മഴയും മഞ്ഞും എല്ലാം പൂര്‍വാധികം ശക്തിയായി തിരിച്ച് വരും. അതുകൊണ്ട് തന്നെ ഇപ്പോള്‍ ലഭിക്കുന്ന തെളിഞ്ഞ കാലാവസ്ഥ പരമാവധി
പ്രയോജനപ്പെടുത്താന്‍ കാലാവസ്ഥ കേന്ദ്രം ഓര്‍മ്മിപ്പിച്ചു. അറ്റ്‌ലാന്റിക് തീരത്ത് രൂപമെടുത്ത ക്രിസ്‌റ്റൊബാല്‍ ചുഴലിക്കാറ്റാണ് അയര്‍ലണ്ടിലെ കാലാവസ്ഥ വ്യതിയാനത്തിന് കാരണം

Scroll To Top