Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പത്ത് ടൂറിസം കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

അയര്‍ലണ്ടില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പത്ത് ടൂറിസം കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

ഡബ്ലിന്‍:: അയര്‍ലണ്ടിലെ പത്ത് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക പുറത്ത് വിട്ടു. അയര്‍ലണ്ടില്‍ ടൂറിസ്റ്റുകള്‍ ഏറ്റവുമധികം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടത്. നാഷണല്‍ ടൂറിസം ബോഡിയാണ് ഈ പട്ടിക തയ്യാറാക്കിയത്. ഡബ്ലിനിലെ ഗിന്നസ് സ്‌റ്റോര്‍ ഹൗസാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗിന്നസ് സ്‌റ്റോറില്‍ 1,157,000 പേര്‍ സന്ദര്‍ശനം നടത്തി. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഡബ്ലിന്‍ മൃഗശാലയാണ്. 1,026,611 സന്ദര്‍ശകരാണ് കഴിഞ്ഞ വര്‍ഷം ഡബ്ലിന്‍ മൃഗശാല കാണാന്‍ എത്തിയത്.

മൊഹെര്‍ കടലിടുക്കാണ് അയര്‍ലണ്ടില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇവിടെ 960,134 പേര്‍ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്. ഡബ്ലിനിലെ നാഷണല്‍ അക്വാട്ടിക് സെന്റര്‍ നാലാം സ്ഥാനത്തുണ്ട്. 858,031 പേര്‍ നാഷണല്‍ അക്വാട്ടിക് സെന്ററില്‍ സന്ദര്‍ശനം നടത്തി. സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ബുക്ക് ഓഫ് കെല്‍സ് അഞ്ചാം സ്ഥാനത്തുണ്ട്. 588, 723 പേര്‍ കഴിഞ്ഞ വര്‍ഷം ബുക്ക് ഓഫ് കെല്‍സ് കാണാന്‍ എത്തി. മീത്തിലെ ടാറ്റോ പാര്‍ക്കാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു ടൂറിസം കേന്ദ്രം. 435,000 പേര്‍ ഇവിടം സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്.

ഡബ്ലിനിലെ സെന്റ് പാട്രിക്‌സ് കത്തീഡ്രലും സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കേന്ദ്രമാണ്. സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ കഴിഞ്ഞ വര്‍ഷം 410.000 പേര്‍ സന്ദര്‍ശനം നടത്തി. പട്ടികയില്‍ ഇടം നേടിയ മറ്റൊരു പ്രമുഖ ടൂറിസം കേന്ദ്രമായ ഫോട്ട വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ 365,396 പേര്‍ സന്ദര്‍ശനം നടത്തി. കോര്‍ക്കിലെ ബ്ലാര്‍നെ കാസിലാണ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത്. ബ്ലാര്‍നെ കാസിലില്‍ 365,000 പേര്‍ സന്ദര്‍ശനം നടത്തി. പട്ടികയില്‍ അവസാനമായി ഇടം നേടിയ ഡബ്ലിനിലെ കില്‍മിന്‍ഹാം ഗോളില്‍ 326,207 പേര്‍ സന്ദര്‍ശനം നടത്തി.

Scroll To Top