Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ ശക്തമായ മഞ്ഞുവീഴ്ചയും, മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം

അയര്‍ലണ്ടില്‍ ശക്തമായ മഞ്ഞുവീഴ്ചയും, മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ കാലാവസ്ഥ മാറ്റത്തിന്റെ സൂചന നല്‍കി കാലാവസ്ഥ കേന്ദ്രം. ഇനി വരും ദിവസങ്ങളില്‍ മഴയും മഞ്ഞു വീഴ്ചയും ശക്തമാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ഡോനെഗല്‍, സ്ലൈഗോ, വെക്‌സ്‌ഫോര്‍ഡ് എന്നീ മേഖലകളില്‍ നിന്ന് ആരംഭിക്കുന്ന കാറ്റും മഴയും മറ്റ് മേഖലകളിലേക്കും വ്യാപിക്കും. മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കുമൊപ്പമുള്ള കാലാവസ്ഥാ മാറ്റത്തിന് അയര്‍ലണ്ട് സമീപദിവസങ്ങലില്‍ സാക്ഷ്യം വഹിക്കും എന്നാണ് മെറ്റ് എറാന്‍ സൂചന നല്കുന്നത് .

രാത്രിയില്‍ അറ്റലാന്റിക് തീരങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും അത് കിഴക്കന്‍ ഭാഗത്തേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനൊപ്പം പ്രഭാതത്തില്‍ ശക്തമായ ശീതക്കാറ്റും വീശും. മലമുകളില്‍ കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകും. താഴ്ന്ന താപനില മൈനസ് ഒന്നും രണ്ടുമൊക്കെയായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Scroll To Top