Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ വേശ്യാവൃത്തിയും മനുഷ്യക്കടത്തും നിയമ വിരുദ്ധമാക്കണമെന്ന് ജിമ്മി കാര്‍ട്ടര്‍

അയര്‍ലണ്ടില്‍ വേശ്യാവൃത്തിയും മനുഷ്യക്കടത്തും നിയമ വിരുദ്ധമാക്കണമെന്ന് ജിമ്മി കാര്‍ട്ടര്‍

ഡബ്ലിന്‍: വേശ്യാവൃത്തി നിയമവിരുദ്ധമാക്കണമെന്ന് അയര്‍ലണ്ടിനോട് മുന്‍
അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍. വേശ്യാവൃത്തി അവസാനിപ്പിക്കാന്‍
ശക്തമായ നിയമം അവതരിപ്പിക്കണമെന്നു ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നിയോടും
ഐറിഷ് പാര്‍ലമെന്റ് അംഗങ്ങളോടും ജിമ്മി കാര്‍ട്ടര്‍ ആവശ്യപ്പെട്ടു. ഐറിഷ്
പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് എഴുതിയ കത്തിലൂടെയാണ് ജിമ്മി കാര്‍ട്ടര്‍ ഇക്കാര്യം
ആവശ്യപ്പെട്ടത്. ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ഈ
വിഷയത്തില്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്നും ജിമ്മി കാര്‍ട്ടര്‍ ആവശ്യപ്പെട്ടു.
കൂടാതെ ലൈംഗിക ദുരുപയോഗത്തിനായി സ്ത്രീകളെയും പെണ്‍കുട്ടികളെയും
മനുഷ്യക്കടത്ത് നടത്തുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അയര്‍ലണ്ടില്‍ പെണ്‍വാണിഭ മാഫിയയുടെ കൈകളില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് താന്‍
പിന്തുണ പ്രഖ്യാപിക്കുന്നതായും മുന്‍ യുഎസ് പ്രസിഡന്റ് പറഞ്ഞു. അയര്‍ലണ്ടിലെ
ഇമിഗ്രന്റ് കൌണ്‍സിലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ജിമ്മി കാര്‍ട്ടര്‍ വിഷയത്തില്‍
ഇടപെട്ടത്. വേശ്യാവൃത്തിക്ക് പിടിക്കപ്പെടുന്നവര്‍ക്ക് ആദ്യ തവണ 5000
യൂറോയും പിന്നീട് പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷയും ഉറപ്പു വരുത്തുന്ന
രീതിയില്‍ നിയമ നിര്‍മ്മാണം നടത്താനാണ് അയര്‍ലണ്ട് ആലോചിക്കുന്നത്. വിവിധ
സന്നദ്ധ സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടു ഗവണ്‍മെന്റിനെ സമീപിച്ച്
കഴിഞ്ഞു.

Scroll To Top