Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ വെബ്‌സൈറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധന

അയര്‍ലണ്ടില്‍ വെബ്‌സൈറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധന

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വെബ്‌സൈറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധന. ഡോട്ട് ഐഇ എന്ന വിലാസത്തില്‍ അവസാനിക്കുന്ന ഡൊമൈനുകളുടെ എണ്ണമാണ് വര്‍ദ്ധിച്ചത്. അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം മാത്രം 32,154 പുതിയ വെബ്‌സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്തതായിഐഇഡിആര്‍ വെളിപ്പെടുത്തി. അയര്‍ലണ്ടില്‍ ഡൊമൈന്‍ രജിസ്‌ട്രേഷന്‍ നല്‍കുന്ന സ്ഥാപനമാണ്
ഐഇഡിആര്‍. വെബ്‌സൈറ്റുകളുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ദ്ധനയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഇതോടെ ഐഇയില്‍ അവസാനിക്കുന്ന വെബ്‌സൈറ്റുകളുടെ ആകെ എണ്ണം 187,269ആയി.

2012 ന് ശേഷം വെബ്‌സൈറ്റുകളുടെ എണ്ണത്തില്‍ 2.7 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചില ഡൊമൈനുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. പുതിയതായി ആരംഭിച്ച വെബ്‌സൈറ്റുകളില്‍ ഭൂരിപക്ഷവും ബിസിനസ് അനുബന്ധ വിഷയങ്ങളില്‍ അധിഷ്ടിതമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയാണ്. ഡൊമൈന്‍ അപേക്ഷകരില്‍ 55 ശതമാനവും ബിസിനസ് അനുബന്ധ വിഷയങ്ങള്‍ക്കായി വെബ്‌സൈറ്റ് തുടങ്ങാന്‍ അപേക്ഷിക്കുന്നവരാണ്.അയര്‍ലണ്ടിലെ കമ്മ്യൂണിക്കേഷന്‍ വകുപ്പ് വെബ് സൈറ്റുകള്‍ തുടങ്ങാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ സഹായ ധനം നല്‍കുന്നുമുണ്ട് 

കഴിഞ്ഞ വര്‍ഷം ഐഇഡിആര്‍ 300,000 യൂറോ വരുമാനം നേടിയതായും വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചെറുകിട ബ്വ്യവസായ സംരംഭങ്ങളെ വെബ്‌സൈറ്റ് തുടങ്ങാന്‍ പ്രേരിപ്പിക്കുകയാണ് ഇനി ലക്ഷ്യമെന്നു ഐഇഡിആര്‍ അധികൃതര്‍ വ്യക്തമാക്കി.

Scroll To Top