Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ വിപ്രോ ഉള്‍പ്പെടെ വിവിധ കമ്പനികളില്‍ 480 ഒഴിവുകള്‍

അയര്‍ലണ്ടില്‍ വിപ്രോ ഉള്‍പ്പെടെ വിവിധ കമ്പനികളില്‍  480 ഒഴിവുകള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ 480 ഓളം തൊഴില്‍ അവസരങ്ങള്‍. വിപ്രോ ഉള്‍പ്പെടെയുള്ള
കമ്പനികളിലാണ് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിപ്രോയില്‍ 100
ഒഴിവുകളിലേക്ക് ആളെ ആവശ്യമുണ്ട്. കമ്പനിയുടെ ഷാനന്‍ സെന്ററിലേക്കാണ്
നിയമനം. വിപ്രോയെ കൂടാതെ എറിക്‌സണ്‍, സാപ് തുടങ്ങിയ കമ്പനികളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറിക്‌സനില്‍ 120 ഒഴിവുകളിലേക്കും സാപില്‍ 60
ഒഴിവുകളിലേക്കും ടെക്‌നോളജി സപ്പോര്‍ട്ട് വിഭാഗത്തില്‍ 200 ഒഴിവുകളും
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എറിക്‌സന്റെ ഡബ്ലിന്‍, അത്‌ലോന്‍ സെന്ററുകളിലേക്കും സാപ്പിന്റെ ക്ലെയര്‍
സെന്ററിലേക്കുമാണ് നിയമനം. തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബാര്‍ട്ടനും
ഐഡിഎ അയര്‍ലണ്ടും ചേര്‍ന്നാണ് ഒഴിവുകള്‍ പ്രഖ്യാപിച്ചത്. എറിക്‌സനും സാപ്പും
ജര്‍മന്‍ കമ്പനികളും വിപ്രോ ഇന്ത്യന്‍ കമ്പനിയുമാണ്. സോഫ്റ്റ് വെയര്‍
ഡവലപ്പ്‌മെന്റ്, പ്രോഗ്രാം മാനേജര്‍, കണ്‍സള്‍ട്ടന്റ് തുടങ്ങിയ വിവിധ
വിഭാഗങ്ങളിലേക്കാണ് എറിക്‌സണ്‍ ജീവനക്കാരെ നിയമിക്കുക. അയര്‍ലണ്ടിലെ
ഡിഐടിയിലും എഐടിയിലും എറിക്‌സണ്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എംഎസ്സി
പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിലവില്‍ 1400 പേര്‍
എറിക്‌സന്റെ അയര്‍ലണ്ട് യൂണിറ്റില്‍ ജോലി ചെയ്യുന്നുണ്ട്.

ലോകത്തിലെ ഏറ്റവും പ്രമുഖ ഐസിടി കമ്പനികളില്‍ ഒന്നാണ് സാപ്. 60 ഓളം
ഒഴിവുകളിലെക്കാന് സാപ് ജീവനക്കാരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍
ഐടി കമ്പനികളില്‍ ഏറ്റവും പ്രമുഖ കമ്പനിയായ വിപ്രോയും ഐറിഷ് യൂണിറ്റിലേക്ക്
ജീവനക്കാരെ നിയമിക്കാന്‍ തയ്യാറെടുക്കുന്നു. ഷാനന്‍ എയര്‍പോര്‍ട്ടിന് സമീപമാണ്
വിപ്രോയുടെ അയര്‍ലണ്ടിലെ ആസ്ഥാനം. അടുത്ത ഒരു വര്‍ഷത്തിനകം കമ്പനിയിലെ
ജീവനക്കാരുടെ എണ്ണം 50 ശതമാനം വര്‍ദ്ധിപ്പിക്കും. ഐറിഷ് ബാങ്കുകളില്‍
നിന്നുള്ള ഓര്‍ഡര്‍ വര്‍ദ്ധിച്ചതിനാലാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതെന്ന്
വിപ്രോ അധികൃതര്‍ അറിയിച്ചു

Scroll To Top