Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിനെ ബോര്‍ഡ് ഗ്യാസ് എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിനെ ബോര്‍ഡ് ഗ്യാസ് എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിനെ ബോര്‍ഡ് ഗ്യാസ് ചോദ്യംചെയ്തിരുന്നതായി റിപ്പോര്‍ട്ട്. 2012 മെയ് 11 ന് പരിസ്ഥിതി വകുപ്പ് അധികൃതരുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിലാണ് ബോര്‍ഡ് ഗ്യാസ് വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്തത്. അയര്‍ലണ്ടിലെ ഉപഭോക്താക്കളുടെ വീടുകളില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ബോര്‍ഡ് ഗ്യാസിനെ ചുമതലപ്പെടുത്തി ഏതാനും ആഴ്ചകള്‍ക്കകം നടന്ന മീറ്റിങ്ങിലാണ് ബോര്‍ഡ് ഗ്യാസ് ഇതിന്റെ യുക്തി ചോദ്യം ചെയ്തു രംഗത്ത് വന്നത്.

ആര്‍.ടി.ഇ ന്യൂസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവരാവകാശ നിയമ പ്രകാരംനല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ആര്‍.ടി.ഇ ഇക്കാര്യംവെളിപ്പെടുത്തിയത്. ബില്‍ ഈടാക്കാന്‍ തുടങ്ങുന്നതിന് മുമ്പേ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിന്റെ യുക്തിയാണ് ബോര്‍ഡ് ഗ്യാസ് ചോദ്യം ചെയ്തത്. എന്നാല്‍അന്നത്തെ പരിസ്ഥിതി മന്ത്രി ഫില്‍ ഹോഗന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വാട്ടര്‍ബില്‍ സ്ഥാപിക്കുന്നതിനെ ന്യായീകരിച്ചു. ബോര്‍ഡ് ഗ്യാസും പരിസ്ഥിതി വകുപ്പും തമ്മില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നതായി റിപ്പോര്‍ടുകള്‍ വ്യക്തമാക്കുന്നു.പ്രധാനമായും ബോര്‍ഡ് ഗ്യാസിന്റെ നിലവിലുള്ള സ്‌ട്രെക്ച്ചറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം എന്നതിന്റെ പേരിലായിരുന്നു ഈ എതിര്‍പ്പുകള്‍ 

വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബോര്‍ഡ് ഗ്യാസും പരിസ്ഥിതിവകുപ്പും 23 യോഗങ്ങള്‍ നടന്നിരുന്നു. ഇതില്‍ 13 യോഗങ്ങളുടെയും മിനിറ്റ്‌സോ മറ്റ് രേഖകളോ ലഭ്യമല്ല. അന്നത്തെ പരിസ്ഥിതി മന്ത്രി ഫില്‍ ഹോഗനും ബോര്‍ഡ്ഗ്യാസും തമ്മില്‍ നടത്തിയ രണ്ട് സുപ്രധാന കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെയുള്ളമീറ്റിങ്ങുകളുടെ രേഖകളാണ് ലഭ്യമല്ലാത്തത്. 2012 ല്‍ തന്നെ ജൂണില്‍ വാട്ടര്‍ റെഗുലേറ്റര്‍ സിഇആറും ബോര്‍ഡ് ഗ്യാസും ന്യൂ ഏരയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും ലഭ്യമല്ല. ലഭ്യമായ പത്ത് യോഗത്തിന്റെ രേഖകള്‍ തന്നെ ഒരു പേജില്‍ ഒതുങ്ങുന്നതാണ്.

540 മില്യന്‍ യൂറോ ചെലവഴിച്ചാണ് രാജ്യവ്യാപകമായി വാട്ടര്‍ മീറ്റര്‍സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. രാജ്യവ്യാപകമായി
1,000,000 ഓളം വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്.

Scroll To Top