Friday December 02, 2016
Latest Updates

അയര്‍ലണ്ടില്‍ വാടക നിരക്ക് കുതിച്ചുയരുന്നു; ഒരു വര്‍ഷത്തിനിടെ വാടക നിരക്കില്‍ 14% വര്‍ദ്ധനവ്

അയര്‍ലണ്ടില്‍ വാടക നിരക്ക് കുതിച്ചുയരുന്നു; ഒരു വര്‍ഷത്തിനിടെ വാടക നിരക്കില്‍ 14% വര്‍ദ്ധനവ്

ഡബ്ലിന്‍: ഡബ്ലിനിലെ വാടക നിരക്കില്‍ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ വാടക നിരക്കുമായി താരതമ്യം ചെയ്താല്‍ ഡബ്ലിനിലെ വാടക നിരക്കില്‍ 9 ശതമാനം വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട് .

ഡബ്ലിന്‍ സിറ്റി സെന്ററിലാണ് ഏറ്റവുമധികം വാടക നിരക്കില്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. ഇവിടെ പതിനാലു ശതമാനമാണ് വാടക വര്‍ദ്ധിച്ചത്. വെബ്‌സൈറ്റ് പുറത്തുവിട്ട െ്രെതമാസ റിപ്പോര്‍ട്ടില്‍ ഡബ്ലിനില്‍ മാത്രം 10,000 പ്രോപ്പര്‍ട്ടികള്‍ പരസ്യം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം ആദ്യത്തെ നാല് മാസത്തിനകമാണ് ഇത്രയും പ്രോപ്പര്‍ട്ടികള്‍ പരസ്യം ചെയ്യപ്പെട്ടത്. 2012 ല്‍ ഇതേസമയത്ത് 18,000 പ്രോപ്പര്‍ട്ടികള്‍ പരസ്യം ചെയ്യപ്പെട്ടിരുന്നു.  തലസ്ഥാന നഗരിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 22 ശതമാനമാണ് വാടക നിരക്കില്‍ വര്‍ദ്ധനവുണ്ടായത്. വാടക  വീടുകളുടെ ലഭ്യതക്കുരവാണ് വാടക നിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.

പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും വാടക നിരക്ക് വര്‍ദ്ധിച്ചതായി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍ക്ക്, ഗാല്‍വെ എന്നിവടങ്ങളില്‍ 6 ശതമാനം വീതം വാടക വര്‍ദ്ധിച്ചു. ലിമെറിക്കില്‍ 5 ശതമാനവും വാട്ടര്‍ഫോര്‍ഡില്‍ ഒരു ശതമാനം വാടക കൂടിയപ്പോള്‍ കില്‍ഡെയറിലും വിക്ലോവിലും 9 ശതമാനം വാടക വര്‍ദ്ധന ഉണ്ടായി.

നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ ശരാശരി 4 ശതമാനം വാടക വര്‍ദ്ധിച്ചു. നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ ശരാശരി വാടക നിരക്ക് 888 യൂറോ ആയി. ഐറിഷ് ഭവന വിപണിയിലെ പ്രതിസന്ധി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് റിപ്പോര്‍ട്ട് എന്ന് സാമ്പത്തിക വിടഗ്ദാന്‍ റോണന്‍ ലിയോന്‍സ് പറഞ്ഞു.

Scroll To Top