Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ വാടക ഗുണ്ടാസംഘങ്ങള്‍ പെരുകുന്നു; 500 യൂറോയ്ക്കും കൊലപാതകം നടത്താന്‍ തയ്യാര്‍!

അയര്‍ലണ്ടില്‍ വാടക ഗുണ്ടാസംഘങ്ങള്‍ പെരുകുന്നു; 500 യൂറോയ്ക്കും കൊലപാതകം നടത്താന്‍ തയ്യാര്‍!

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കൊട്ടേഷന്‍ സംഘങ്ങള്‍ പെരുകുന്നു. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളവരാണ് അയര്‍ലണ്ടില്‍ എത്തി ഗുണ്ടാസംഘങ്ങളായി പ്രവര്‍ത്തിക്കുന്നത്. 500 യൂറോയ്ക്ക് പോലും ആളെ കൊല്ലാന്‍ തയ്യാറായി കൊട്ടേഷന്‍ സംഘങ്ങള്‍
വിലസുന്നതായാണ് റിപ്പോര്‍ട്ട്. പലരും മുന്‍പ് ക്രിമിനല് പാശ്ചാത്തലമില്ലാത്തവരാണ് കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്
ഇറങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പോലീസിന് ഇവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

ഇരകളെ വെടി വെച്ച് കൊല്ലുന്നതാണ് കൊട്ടേഷന്‍ സംഘങ്ങളുടെ ശൈലി. കൊലപാതകത്തിന് ശേഷം ഇവര്‍ തോക്ക് ഉപേക്ഷിക്കുന്നു. ആയുധം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കൊലപാതകികളെയും കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ല.
ലിത്വാനിയയില്‍ നിന്നുള്ളവരും റഷ്യന്‍ വംശജരും പോളണ്ടുകാരും ഇത്തരം കൊട്ടേഷന്‍ സംഘങ്ങളില്‍ സജീവമാണ്. അയര്‍ലണ്ടില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ ഗുണ്ടാസംഘങ്ങള്‍ കുറഞ്ഞ ചെലവില്‍ കാര്യം നടത്തും. പ്രൊഫഷണലായി ആയുധം ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചവരുമാണ്.

വിദേശ ക്രിമിനലുകള്‍ അയര്‍ലണ്ടില്‍ എത്തി കൊലപാതകം നടത്തി അന്ന് തന്നെ തിരിച്ച് പോകുകയാണ് പതിവ്. അയര്‍ലണ്ടിലെ ക്രിമിനല്‍ റെക്കോഡില്‍ ഈ കുറ്റവാളികളുടെ  പേരില്ലാത്തതിനാല്‍ ഇവരെ കണ്ടെത്തുന്നതും അസാധ്യമാണ്. ഇടനിലക്കാര്‍ മുഖേനയാണ് കൊട്ടേഷന്‍ സംഘങ്ങള്‍ അയര്‍ലണ്ടില്‍ എത്തുന്നത്.

Scroll To Top