Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ വംശീയാധിക്ഷേപം വര്‍ദ്ധിച്ചതായി ഇമിഗ്രന്റ് കൌണ്‍സിലിന്റെ റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ വംശീയാധിക്ഷേപം വര്‍ദ്ധിച്ചതായി ഇമിഗ്രന്റ് കൌണ്‍സിലിന്റെ റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വംശീയാധിക്ഷേപം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യത്തെ ആറ് മാസത്തെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്, ഈ ആറ് മാസത്തിനിടെ അയര്‍ലണ്ടില്‍ വംശീയാധിക്ഷേപം 114 ശതമാനം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. ജോലി സ്ഥലത്തും വീടുകളിലും ഒരേ അളവില്‍ വംശീയാക്രമണം വര്‍ദ്ധിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വംശീയാധിക്ഷേപങ്ങളില്‍ ഭൂരിപക്ഷവും വാക്കാലുള്ള അധിക്ഷേപമാണ്. പത്തില്‍ ഒന്ന് വംശീയ ആക്രമണങ്ങള്‍ ശാരീരികമായ ആക്രമണങ്ങളാണ്.

കുടിയേറ്റക്കാര്‍ക്കെതിരായ വംശീയാക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ വംശ വെറിയന്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇമിഗ്രന്റ് കൌണ്‍സില്‍ ഓഫ് അയര്‍ലണ്ട് ആവശ്യപ്പെട്ടു. നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ ഉള്ളത് പോലെ വംശീയാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ ആവശ്യമാണെന്നും ഇമിഗ്രന്റ് കൌണ്‍സില്‍ ഓഫ് അയര്‍ലണ്ട് ആവശ്യപ്പെട്ടു.

ജോലി സ്ഥലത്തിനും താമസ സ്ഥലത്തിനും പുറമേ ഡബ്ലിന്‍ ബസ്, ലുവാസ് ട്രാം,ഐറിഷ് റെയില്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിലും കുടിയേറ്റക്കാര്‍ വംശീയാധിക്ഷേപം നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍
എല്ലായിടത്തുമുള്ള വംശീയാധിക്ഷേപം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. ഇമിഗ്രന്റ് കൌണ്‍സിലും, ഇക്വാളിറ്റി അതോറിറ്റിയും ഡബ്ലിന്‍ കൌണ്‍സിലും ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കും.

Scroll To Top