Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ ലോട്ടോയുടെ വിതരണാവകാശം ഇന്ത്യന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡ്‌സിന്

അയര്‍ലണ്ടില്‍ ലോട്ടോയുടെ വിതരണാവകാശം ഇന്ത്യന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡ്‌സിന്

ന്യൂഡല്‍ഹി: പ്രമുഖ ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് വിയര്‍ നിര്‍മ്മാതാക്കളായ ലോട്ടോയുടെ ഉല്‍പ്പന്നങ്ങളുടെ വിതരണാവകാശം ഇനി മുതല്‍ ഇന്ത്യന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡ്‌സിന്. ഇരു കമ്പനികളും തമ്മില്‍ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. ലോട്ടോ ഉല്‍പ്പന്നങ്ങളുടെ അയര്‍ലണ്ടിലെയും യുകെയിലെയും വിതരണാവകാശമാണ് ഇന്ത്യന്‍ കമ്പനിക്ക് ലഭിച്ചത്. ടീ ഷര്‍ട്ടുകള്‍, ഷൂസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ലോട്ടോ പുറത്തിറക്കുന്നത്. 
ഇന്ത്യയിലെ ബാട്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്. ഇന്ത്യയ്ക്ക് പുറമേ ആഫ്രിക്കന്‍, അമേരിക്കന്‍ യൂറോപ്പ് വിപണിയിലും ശക്തമായ സാന്നിധ്യമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്. സ്‌പോര്‍ട്‌സ് വിയര്‍ ഉല്‍പ്പന്നങ്ങളുടെ യൂറോപ്പിലെ സുപ്രധാന വിപണിയാണ് ബ്രിട്ടനും അയര്‍ലണ്ടും. പ്രീമിയര്‍ ലീഗ്, വിംബിള്‍ഡണ്‍ തുടങ്ങിയ സുപ്രധാന ടൂര്‍ണമെന്റുകള്‍ക്ക് ഏറെ ആരാധകരുള്ള യൂറോപ്പില്‍ ലോട്ടോ ഉല്‍പ്പനങ്ങള്‍ക്കും ഏറെ ആരാധകരുണ്ട്. 

അതുകൊണ്ട് തന്നെ ലോട്ടോ ലക്ഷ്യ വയ്ക്കുന്ന ഏറ്റവും പ്രധാന വിപണിയാണ് യൂറോപ്പ്. യൂറോപ്യന്‍ വിപണി പിടിക്കാന്‍ ഏറ്റവും അനുയോജ്യരായ ബിസിനസ് പങ്കാളികളെയാണ് ലഭിച്ചതെന്ന് ഫ്യൂച്ചര്‍ ബ്രാന്‍ഡുമായുള്ള കരാറിനെക്കുറിച്ച് ലോട്ടോ അധികൃതര്‍ പ്രതികരിച്ചു.

Scroll To Top